ദോഹ: ഹമദ് തുറമുഖെത്ത ഭക്ഷ്യസുരക്ഷ ലബോറട്ടറി പ്രവർത്തനം തുടങ്ങി. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരത്തോടെയാണ് ലാബ് പ്രവർത്തിക്കുന്നത്. ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്തു. ലാബിെൻറ പ്രവർത്തനം സംബന്ധിച്ച് ഉദ്യോഗസ്ഥർ മന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. പ്രാദേശികവിപണിയിൽ എത്തുന്ന ഭക്ഷ്യവസ്തുക്കൾക്ക് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്ന കാര്യത്തിൽ പ്രധാന പങ്കാണ് ഹമദ് തുറമുഖത്തെ ഭക്ഷ്യസുരക്ഷ ലബോറട്ടറി നിർവഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്രതലത്തിലുള്ള ഏറ്റവും പുതിയ ഉന്നതമായ സൗകര്യങ്ങളാണ് ലാബിൽ ഉള്ളത്. പരിശോധനഫലം കൂടുതൽ കൃത്യതയുള്ളതാകാൻ ഇത് സഹായിക്കും.
ഏറ്റവും വേഗത്തിൽ പരിശോധനഫലം ലഭ്യമാവുകയും ചെയ്യും. ഹമദ് തുറമുഖത്തെത്തുന്ന ഭക്ഷണചരക്കുകളുടെ ഗുണമേന്മ പരിശോധിക്കുകയാണ് ലാബിെൻറ ലക്ഷ്യം. ഖത്തറിെൻറ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതാണോ ഇത്തരം ഭക്ഷ്യവസ്തുക്കളെന്ന് ഇതിലൂടെ കണ്ടെത്താനാകും. ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഷിപ്മെൻറുകൾ വേഗത്തിൽ പരിശോധനകൾ കഴിഞ്ഞ് വിട്ടുകൊടുക്കാൻ സാധിക്കും. എല്ലാ തുറമുഖങ്ങളിലും ഇത്തരം ലബോറട്ടറികൾ സ്ഥാപിക്കാനാണ് പദ്ധതി. ISO 17025യുടെ അന്താരാഷ്ട്ര അംഗീകാരമുള്ളവയാണ് ലബോറട്ടറി.
ഹമദ് തുറമുഖത്ത് തുറന്ന ലബോറട്ടറിയിൽ വിപുലസൗകര്യങ്ങളാണുള്ളത്. പത്ത് പരിശോധനകേന്ദ്രങ്ങളാണ് ലാബിലുള്ളത്. കെമിക്കലുകൾക്കുള്ള ഒരു സ്റ്റോറും ഉണ്ട്. പെട്ടെന്ന് പരിശോധനകൾ നടത്തി നടപടികൾ പൂർത്തീകരിക്കാൻ കഴിയുമെന്നതിനാൽ തുറമുഖത്ത് ഏറക്കാലം ചരക്കുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ലബോറട്ടറിയിലൂടെ കഴിയും. ചടങ്ങിൽ ഗതാഗത വാർത്തവിനിമയ വകുപ്പ് മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തിയും പങ്കെടുത്തു. ചരക്കുകൾ ഇറക്കുമതിചെയ്യുന്ന കമ്പനികൾക്കും ലബോറട്ടറി ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ഹമദ് തുറമുഖത്ത് വരുന്നത് വൻ സൗകര്യങ്ങൾ
ഭക്ഷ്യസുരക്ഷ മേഖലയിൽ ഖത്തർ വൻ നടപടികളാണ് സ്വീകരിക്കുന്നത്. ഹമദ് തുറമുഖത്ത് 1.6 ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ഭക്ഷ്യസംഭരണ ശാലയടക്കമുള്ള സൗകര്യങ്ങൾ സജ്ജമാകുന്നുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും രാജ്യത്തിന് ആവശ്യമായ ഭക്ഷണസാധനങ്ങൾ ഇതിലൂടെ തടസ്സമില്ലാതെ ലഭ്യമാക്കാനാകും. നിലവിലുള്ള സംഭരണസൗകര്യങ്ങൾക്ക് പുറമേയാണ് പുതിയ വികസനപ്രവൃത്തികൾ നടക്കുന്നത്. ഭക്ഷ്യസംഭരണ ശാലയുടേതടക്കം നിർമാണപ്രവൃത്തികൾ പുരോഗമിക്കുകയാണ്. ശക്തമായ ഭക്ഷ്യകയറ്റുമതി ഹബ്ബായി ഖത്തറിനെ മാറ്റിയെടുക്കുന്നതില്‍ പദ്ധതി നിര്‍ണായക പങ്കുവഹിക്കും. ഹമദ് തുറമുഖത്ത് 5.30 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്താണ് കേന്ദ്രം നിര്‍മിക്കുന്നത്. ഭക്ഷ്യസംസ്കരണം, ഉല്പാദനം എന്നിവക്കുള്ള കേന്ദ്രങ്ങളും ഇവിടെയുണ്ടാകും.
ഖത്തറിലെ പ്രാദേശിക വിപണിയിലെ ആവശ്യങ്ങള്‍ക്കു പുറമെ കയറ്റിയയക്കാനുള്ള സംവിധാനവുമുണ്ടാകും. ഭക്ഷ്യോല്പാദനത്തിെൻറ അവശിഷ്ടങ്ങളില്‍നിന്ന് കാലിത്തീറ്റയും ഉല്പാദിപ്പിക്കും. 300 ടണ്‍ പഞ്ചസാര, 500ടണ്‍ അരി, 2000 ടണ്‍ പാചകയെണ്ണ എന്നിവയുടെ പ്രതിദിന ഉൽപാദനശേഷിയാണ് പ്ലാൻറിനുള്ളത്. പ്രാദേശിക വിപണിയിലെ ആവശ്യകത നിറവേറ്റിക്കഴിഞ്ഞാല്‍ പ്ലാൻറില്‍ തയാറാക്കുന്ന ഉൽപന്നങ്ങളില് 30ശതമാനമെങ്കിലും കയറ്റുമതി നടത്താനാകും. രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷ മാത്രം കൈകാര്യംചെയ്യുന്ന പദ്ധതിയായിരിക്കില്ല ഹമദ് തുറമുഖത്തിലേത്, മറിച്ച് മറ്റു രാജ്യങ്ങളെക്കൂടി ലക്ഷ്യമിട്ടുള്ളതായിരിക്കും.
ഉടൻതന്നെ ഭക്ഷ്യ പ്ലാൻറ് പ്രവര്‍ത്തനസജ്ജമാകും. 70 ശതമാനത്തിലധികം നിർമാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിക്കുന്നവ സമയബന്ധിതമായിത്തന്നെ പൂര്‍ത്തിയാകും. പുതിയ ഭക്ഷ്യസുരക്ഷ പരിശോധന സംവിധാനത്തിന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ഈയടുത്ത് തുടക്കം കുറിച്ചിരുന്നു. മന്ത്രാലയത്തിെൻറ ഏകീകൃത ഇലക്േട്രാണിക് ഇൻസ്പെക്ഷൻ േപ്രാജക്ടിെൻറ ഭാഗമായാണ് പുതിയ സംവിധാനം. എല്ലാ തുറമുഖങ്ങളിലും അന്താരാഷ്ട്രനിലവാരമുള്ള ലബോറട്ടറികൾ സ്ഥാപിക്കുന്നതോടെ ഭക്ഷ്യസുരക്ഷ മേഖലയിൽ വൻ നേട്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.