ദോഹ: ജർമൻ വമ്പന്മാരായ എഫ് സി ബയേൺ മ്യൂണിക് ടീം ദോഹ ആസ്പയർ സോ ണിൽ പരിശീലനമാരംഭിച്ചു. നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ക ാണാനായി അതിരാവിലെ തന്നെ ആസ്പെയറിൽഎത്തിയത്. ടീം ജഴ്സിയും കൊടിയും ബാനറുമേന്തി സ്ത്രീകളും കുട്ടികളും അണിനിരന്നപ്പോൾ വൻടൂർണമെൻറിെൻറ ഗാലറി തന്നെ ആസ്പെയർ മൈതാനത്തിെൻറ ഒാരത്ത് സൃഷ്ടിക്കെപ്പട്ടു. ബാരിക്കേഡുകൾക്കു പുറത്തുനിന്നാണ് ആരാധകർക്ക് പരിശീലനം കാണാനാവുക. മാധ്യമപ്രവർത്തകർക്കും അധികൃതർക്കും മാത്രമാണ് ഗ്രൗണ്ടിലേക്ക് പ്രവേശനം ഉള്ളൂ. എങ്കിലും പരിശീലനം കഴിഞ്ഞുള്ള ഇടവേളകളിൽ ബാരിക്കേഡിന് അടുത്തേക്ക് ചെന്ന് ആരാധകർക്കൊപ്പം സെൽഫിക്ക് ചില താരങ്ങൾ പോസ് െചയ്തത് ആരവമുയർത്തി.
ന്യൂയർ, മ്യൂളർ, അർയൻ റോബൻ, ബോട്ടെംഗ്, ഹാമിസ് റോഡിഗ്രസ്, ലവൻഡോസ്കി, മാർ ട്ടിനെസ്, തിയാഗോ, സാഞ്ചസ്, കിമ്മിച്, ഡേവിഡ് അലാബ, റിബറി, ഹമ്മൽസ്, റാഫിഞ്ഞ തുടങ്ങി മുഴുവൻ പ്രമുഖ കളിക്കാരും ടീമിനൊപ്പം ദോഹയിലെത്തിയിട്ടുണ്ട്. കോച്ച് നികോ കൊവാച്ചിെൻറ കീഴിലാണ് പരിശീലനം.
സീസണിലെ രണ്ടാം ഘട്ട പോരാട്ടങ്ങളുടെ മുമ്പായുള്ള പരിശീലനത്തിനാണ് ടീം. ഇത് ഒമ്പതാം തവണയാണ് ബയേൺ ടീം ആസ്പയറിൽ എത്തുന്നത്. ദോഹയിലെ കാലാവസ്ഥ ടീമിെൻറ പരിശീലനത്തിന് ഏറെ അനുയോജ്യമാണെന്നും ജർമനിയിലേത് പോലെ യുള്ള കാലാവസ്ഥയാണ് ഇപ്പോൾ ഖത്തറിലുള്ളതെന്നും ഏറെ സന്തോഷവും സംതൃപ്തിയും തോന്നുന്നു വെന്നും കോച്ച് കൊവാച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കളിക്കാരും ടീം ഒഫീഷ്യൽസും ഏറെ ഉത്സാ ഹത്തിലാണ്. അടുത്ത ഘട്ടത്തിലേക്കുള്ള മികച്ച പരിശീലനം നേടാൻ ഇവിടെ നിന്ന് സാധിക്കും. ടീം ഏറെ ഉൗർജസ്വലമാകേണ്ടതുണ്ടെന്നും കൂടുതൽ കരുത്തുള്ള യുവ പ്രതിഭകളെയാണ് ബയേൺ ടീമിനാവ ശ്യമെന്നും ജർമൻ ലീഗിൽ മുന്നിലെത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും നികോ കൊവാച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.