ദോഹ: വ്യാജ കമ്പനികളുടെ പേരിൽ സ്വദേശികളെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെർച്ച് ആൻഡ് ഫോളോഅപ് വിഭാഗമാണ് വിവിധ രാജ്യക്കാരായ പ്രതികളെ അറസ്റ്റ് ചെയ്തത്.
വ്യാജ കമ്പനികൾ സ്ഥാപിച്ച്, പണത്തിനു പകരം ഓഹരികൾ നൽകുമെന്ന് കബളിപ്പിച്ച് സ്വദേശി പൗരന്മാർ ഉൾപ്പെടെയുള്ളവരെയായിരുന്നു ഇവർ തട്ടിപ്പിന് ഇരകളാക്കിയത്. വിവിധ വ്യാജ കമ്പനികളുടെ സീലുകളും മുദ്രപത്രങ്ങളും ഉൾപ്പെടെ രേഖകകൾ ഇവരിൽനിന്നും കണ്ടെത്തി. ഇവർക്കെതിരെ തുടർനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.