സെപ്തംബർ ഒന്നു മുതൽ ദോഹ മെേട്രാ യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനവും

ദോഹ: സെപ്തംബർ 1ന് ദോഹ മെേട്രാ സർവീസ്​ പുനരാരംഭിക്കുമ്പോൾ യാത്രക്കാരെ കാത്തിരിക്കുന്നത് സൗജന്യ ഇൻറർനെറ്റ് വൈഫൈ സേവനവും. ആദ്യത്തെ 30 മിനുട്ട് നേരത്തേക്കായിരിക്കും സൗജന്യ നെറ്റ് സേവനം ലഭ്യമാക്കുക. 30 മിനുട്ടിന് ശേഷമുള്ള അധിക ഉപയോഗത്തിന് പ്രത്യേക നിരക്ക് ഈടാക്കും. എന്നാൽ അധിക ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ദോഹ മെേട്രാ സ്​റ്റേഷനുകളിലും െട്രയിനുകളിലും യാത്രക്കാർക്ക് സെപ്തംബർ 1 മുതൽ സൗജന്യ വൈഫൈ സേവനം നൽകുമെന്ന് ദോഹ മെേട്രാ ട്വീറ്റ് ചെയ്തു. 30 മിനുട്ട് നേരത്താക്കായിരിക്കും സൗജന്യമെന്നും അധിക ഉപയോഗത്തിന് ഫീസ്​ ഈടാക്കുമെന്നും ദോഹ മെേട്രാ കൂട്ടിച്ചേർത്തു.

കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ നാലാം ഘട്ടത്തോടനുബന്ധിച്ച് സെപ്തംബർ 1നാണ് ദോഹ മെേട്രാ സർവീസുകൾ പുനരാരംഭിക്കുന്നത്. മെേട്രാ െട്രയിനുകളിൽ ആകെയുള്ളതിെൻറ 30 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന് ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കോവിഡ്–19 വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മാർച്ച് മാസത്തിലാണ് സർവീസ്​ നിർത്തിവെച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.