ഖ​ത്ത​റി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം

മ​ന​സ്സി​ന് ക​രു​ത​ലാ​വാ​ൻ കൂ​ടു​ത​ൽ ക്ലി​നി​ക്കു​ക​ൾ

ദോ​ഹ: മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ കൂ​ടു​ത​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

പി.​എ​ച്ച്.​സി.​സി​യും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ മെ​ന്റ​ൽ ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വി​സും ചേ​ർ​ന്നാ​ണ് പി.​എ​ച്ച്.​സി.​സി​ക​ളി​ൽ 24 അ​ധി​ക ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ച്ച​ത്. കൂ​ടു​ത​ൽ രോ​ഗി​ക​ൾ​ക്ക് മാ​ന​സി​കാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം.

അ​ൽ വാ​ബ് ഹെ​ൽ​ത്ത് സെ​ന്റ​ർ, അ​ൽ സ​ദ്ദ് ഹെ​ൽ​ത്ത് സെ​ന്റ​ർ, അ​ൽ മെ​ഷാ​ഫ്, ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ഹെ​ൽ​ത്ത് സെ​ന്റ​ർ, അ​ൽ വ​ജ്ബ ഹെ​ൽ​ത്ത് സെ​ന്റ​ർ തു​ട​ങ്ങി​യ 24 ക്ലി​നി​ക്കു​ക​ളി​ലാ​ണ് പു​തി​യ സേ​വ​നം.

ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ശാ​രീ​രി​ക ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പം മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ളും കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് എ​ച്ച്.​എം.​സി മെ​ന്റ​ൽ ഹെ​ൽ​ത്ത് സ​ർ​വി​സ് സി.​ഇ.​ഒ സൈ​ദ്‍ലാ​ൻ തൂ​ലെ പ​റ​ഞ്ഞു. പി.​എ​ച്ച്.​സി.​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഏ​റ്റ​വും മി​ക​ച്ച​തും നൂ​ത​ന​വു​മാ​യി ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ ഉ​റ​പ്പാ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രോ​ഗി​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ ചി​കി​ത്സ ല​ഭി​ക്കാ​നും കാ​ത്തി​രി​പ്പ് സ​മ​യം കു​റ​ക്കാ​നും ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും പു​തി​യ സം​വി​ധാ​നം സ​ഹാ​യി​ക്കു​മെ​ന്ന് പി.​എ​ച്ച്.​സി.​സി ഓ​പ​റേ​ഷ​ൻ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റും ഫാ​മി​ലി മെ​ഡി​സി​ൻ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റു​മാ​യ ഡോ. ​സാ​മി​അ അ​ൽ അ​ബ്ദു​ല്ല പ​റ​ഞ്ഞു.

പ്ര​വാ​സ​ത്തി​ലെ തൊ​ഴി​ൽ, കു​ടും​ബ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് അ​ടി​പ്പെ​ടു​മ്പോ​ഴും ഏ​കാ​ന്ത​ത​യി​ലു​മാ​യി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​മ്പോ​ൾ എ​ളു​പ്പ​ത്തി​ൽ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് അ​ധി​കൃ​ത​രു​ടെ പു​തി​യ നീ​ക്കം. 

Tags:    
News Summary - More clinics for mental health in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.