ദോഹ: കുവാഖ് 24ാം വാർഷികാഘോഷം വിപുലമായി ആഘോഷിച്ചു. റിജൻസി ഹാളിൽനടന്ന ചടങ്ങ് ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ട്രഷറർ ആനന്ദജൻ, സ്ഥാപകാംഗം ബുവൻരാജ് എന്നിവർ സംബന്ധിച്ചു. കണ്ണൂരിന്റെ പൈതൃകം വിളിച്ചോതിയ നൃത്തരൂപത്തിലൂടെ തുടങ്ങിയ ‘ഖൽബിലെ കണ്ണൂർ’ എന്ന കലാസന്ധ്യയിൽ കുവാഖ് കുടുംബാംഗങ്ങൾ അണിനിരന്നു. കണ്ണൂർ ഫെരീഫും ശ്വേത അശോകും ഖത്തറിലെ ഗായകരായ ശിവപ്രിയ സുരേഷ്, റിയാസ് കരിയാട് എന്നിവരുടെ സംഗീത വിരുന്ന് അരേങ്ങറി. നേരത്തേ വാർഷികാഘോഷങ്ങളുടെ ഭാഗമായി ദോഹയിലെ ഗായകർക്കായി വോക്കൽ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. ഗായകരായ കണ്ണൂർ ഷെരീഫും ശ്വേത അശോകും വോക്കൽ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.