ദോഹ: അമീർ കപ്പ് ക്വാർട്ടർ ഫൈനലിൽ ഗറാഫയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി റയ്യാൻ സെമിയിൽ പ്രവേശിച്ചു. ഈയിടെ സമാപിച്ച ഖത്തർ സ്്റ്റാർസ് ലീഗിൽ ഗറാഫയിൽ നിന്നേറ്റ തിരിച്ചടികൾക്കുള്ള കനത്ത പ്രഹരം കൂടിയായിരുന്നു സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ മൈക്കൽ ലോഡ്രപും കുട്ടികളും ഏൽപ്പിച്ചത്.
27ാം മിനുട്ടിൽ റയ്യാൻ സൂപ്പർ താരമായ റോഡിേഗ്രാ തബാട്ടയും 72ാം മിനുട്ടിൽ അബ്ദുറഹ്മാൻ ഹറാസിയും റയ്യാന് വേണ്ടി സ്കോർ ചെയ്തപ്പോൾ ഫാഹിദ് അൽ ശമ്മാരിയുടെ വകയായിരുന്നും ഗറാഫയുടെ ആശ്വാസഗോൾ നേടിയത്. 20ാം മിനുട്ടിൽ ഗറാഫയുടെ പ്രതിരോധ താരം ജോർജ് ക്വേസി ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് ഗറാഫക്ക് കനത്ത തിരിച്ചടിയായി. ഇതോടെ പത്ത് പേരായി ചുരുങ്ങിയ ഗറാഫക്ക് മത്സരത്തിൽ ആധിപത്യമുറപ്പിക്കാനായില്ല. ഈ പഴുതിലാണ് റയ്യാെൻറ ആദ്യഗോൾ തബാട്ടയുടെ ബൂട്ടിൽ നിന്നും പിറന്നത്. 48ാം മിനുട്ടിൽ ശമ്മാരി ഗറാഫക്കായി സമനില ഗോൾ കണ്ടെത്തിയെങ്കിലും 72ാം മിനുട്ടിലെ ഹറാസിയുടെ ഗോൾ മത്സരത്തിെൻറ വിധ നിർണയിക്കുന്നതായി. മറ്റു ക്വാർട്ടർ ഫൈനലുകളിൽ, ലഖ്വിയ അൽഖോറിനെയും ഖർതിയ്യാത്ത് സദ്ദിനെയും ജെയ്ഷ് ഉംസലാലിനെയും നേരിടും. മെയ് 13, 14 തിയ്യതികളിലാണ് അമീർ കപ്പ് സെമിഫൈനലുകൾ നടക്കുക. അമീർ കപ്പിെൻറ കലാശപ്പോരാട്ടം ഈ മാസം 19ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.