ഗസ്സയിൽ വെടിനിർത്തൽ കരാർ ഞായറാഴ്​ച രാവിലെ മുതൽ പ്രാബല്യത്തിൽ

ഗസ്സയിൽ വെടിനിർത്തൽ കരാർ ഞായറാഴ്​ച രാവിലെ മുതൽ പ്രാബല്യത്തിൽ

ദോഹ: ഗസ്സയിലെ വെടിനിർത്തൽ ഞായറാഴ്​ച രാവിലെ ഗസ്സ സമയം 8.30 മുതൽ (ഇന്ത്യൻ സമയം 12 മണി) പ്രാബല്യത്തിൽ വരും. മധ്യസ്​ഥ ദൗത്യങ്ങൾക്ക്​ നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവും വിദേശകാര്യ മന്ത്രാലയ വക്​താവുമായ​ ഡോ. മാജിദ്​ അൽ അൻസാരി ‘എക്​സ്​’ പ്ലാറ്റ്​ഫോം വഴിയാണ്​ ഇക്കാര്യം അറിയിച്ചത്​.

ഇതോടെ 15 മാസമായി തുടരുന്ന സമാനതകളില്ലാത്ത വംശഹത്യക്കാണ്​ അവസാനമാവുന്നത്​. ഇസ്രാ​യേലും ഹമാസും മധ്യസ്​ഥ കരാർ അംഗീകരിച്ചതിനു പിന്നാലെ ബുധനാഴ്​ച രാ​ത്രിയിൽ ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിലാണ്​ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്.

Tags:    
News Summary - Gaza ceasefire agreement is effective from Sunday morning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.