ദോഹ: ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിൽ നടക്കാനിരുന്ന ഉച്ചകോടി ഈ വരുന്ന െസപ്തംബറിൽ നടക്കുമെന്ന് കുവൈത്ത്. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക റമദാൻ വിരുന്നിൽ അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അസ്സ്വബാഹ് ഇക്കാര്യം വ്യക്തമാക്കിയതായി കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽജാറുല്ലയാണ് വ്യക്തമാക്കിയത്. നയതന്ത്ര പ്രതിനിധികൾക്ക് വേണ്ടി നടക്കുന്ന പ്രത്യേക ഇഫ്തരാർ സംഗമത്തിൽ സംസാരിക്കുകയാിരുന്നു മന്ത്രി. കഴിഞ്ഞ ഞായറാഴ്ച വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രത്യേക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് കുവൈത്ത് അമീർ ഇക്കാര്യം പറഞ്ഞത്.
നിലവിലെ സാഹചര്യത്തിൽ താൻ ഏറെ ദുഃഖിതനാണ്. സഹോദരങ്ങൾ ഇത്രയും കാലം പിരിഞ്ഞ് നിൽക്കുന്നതിൽ അതിയായ ദുഖമുണ്ട്. വേദനയോടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും കുവൈത്ത് അമീർ പറഞ്ഞു. സമാധാനത്തിെൻറ കപ്പലിലേറിയുള്ള അമീർ ശൈഖ് സ്വബാഹിെൻറ യാത്ര തുടരുകയാണെന്ന് കുവൈത്ത് മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന ഗൾഫ് പ്രതിന്ധി ഇത് വരെ അയവൊന്നുമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് അമീറിെൻറ പ്രസ്താവന വന്നതെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഒരു വർഷക്കാലമായി ഉപരോധ രാജ്യങ്ങളിൽ നിന്ന് പല വിധ സമ്മർദ്ദങ്ങളുണ്ടായിട്ടും മാധ്യസ്ഥ ശ്രമത്തിൽ ഉറച്ച് നിന്ന കുവൈത്ത് അമീറിെൻറ നിലപാടിനെ ഏറെ ബഹുമാനത്തോടെയാണ് ഖത്തർ കാണുന്നത്.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസം കുവൈത്തിലെത്തി ഈ ബന്ധം ഉൗട്ടിയുറപ്പിക്കുകയും ചെയ്തു. റമദാൻ വ്രതത്തിെൻറ പുണ്യ നാളുകളിൽ എടുത്ത തീരുമാനം ഉപരോധ രാജ്യങ്ങൾ പിൻവലിക്കണമെന്ന ഉറച്ച അഭിപ്രായം തന്നെയാണ് കുവൈത്തിനുള്ളത്. കഴിഞ്ഞ ദിവസം ആഭ്യന്തര വിപണിയിൽ നിന്ന് ഉപരോധ രാജ്യങ്ങളുടെ ഉത്പന്നങ്ങൾ നീക്കം ചെയ്യണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. ഖത്തറും ഇനി ആരെയും കാത്തിരിക്കാൻ തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നുവെന്നതിെൻറ തെളിവാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.