ദോഹ: ജി.സി.സി-യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കുള്ള പുതിയ ഇളവുകൾ ബുധനാഴ്ച രാത്രിയോടെ പ്രാബല്യത്തിൽ വന്നു. ഈ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കും താമസക്കാർക്കു ഇനി ഖത്തറിലേക്കുള്ള യാത്രയിൽ ഇഹ്തിറാസ് പ്രീ അപ്രൂവലിനായി കാത്തിരിക്കേണ്ടതില്ല.
പകരം, അതത് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന കോവിഡ് വാക്സിനേഷൻ സ്റ്റാറ്റസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുതന്നെ രാജ്യത്ത് പ്രവേശിക്കാവുന്നതാണ് പുതിയ മാറ്റം. ചൊവ്വാഴ്ച രാത്രിയിൽ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകൾ ബുധനാഴ്ച രാത്രി ഏഴോടെ പ്രാബല്യത്തിൽ വന്നു.
a) ജി.സി.സി, യുറോപ്യൻ യൂനിയൻ രാജ്യങ്ങളിൽനിന്നും ഖത്തറിലേക്ക് വരുന്ന പൗരന്മാരും താമസക്കാരും കോവിഡ് വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ഇഹ്തിറാസ് പ്രീ അപ്രൂവലിന് പകരം, അതത് രാജ്യങ്ങളിലെ കോവിഡ് ഇമ്യൂണിറ്റി സ്റ്റാറ്റ് ആപ്ലിക്കേഷൻ മതിയാവും. ഖത്തറിലെത്തിയ ശേഷം ഇഹ്തിറാസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം.
b) ജി.സി.സി, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കും െറസിഡൻസിനും ഖത്തറിലേക്ക് വരുമ്പോൾ പി.സി.ആർ പരിശോധന നിർബന്ധമില്ല.
എന്നാൽ, ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ സ്വകാര്യ ക്ലിനിക്കിൽനിന്നും റാപിഡ് ആന്‍റിജൻ പരിശോധനക്ക് വിധേയരാവണം.
അതേസമയം, യാത്രക്ക് മുമ്പ് ആർ.ടി.പി.സി.ആർ പരിശോധിച്ചവരാണെങ്കിൽ ഖത്തറിലെത്തിയ ശേഷം ആന്‍റിജൻ പരിശോധന വേണ്ടതില്ല. പുറപ്പെടുന്ന രാജ്യം റെഡ് ഹെൽത്ത് മെഷ്വേർസ് പട്ടികയിൽ ഉൾപ്പെടുന്നില്ലെങ്കിൽ ആണ് ഇക്കാര്യങ്ങൾ ബാധകമാവുന്നത്.
c) കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെയും, രോഗം വന്ന് ഭേദമായവരുടെയും രോഗപ്രതിരോധ കാലാവധി 12 മാസമായിരുക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അടുത്തിടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരമാണ് ഇക്കാര്യം വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.