ദോഹ: കാൽപന്തുലോകം ഖത്തറിെൻറ മണ്ണിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണ്. വിശ്വമേളക്ക് ഇനി 447 ദിവസങ്ങളുടെ മാത്രം കാത്തിരിപ്പുകൾ.
ലോകമെങ്ങുമുള്ള കളിക്കൂട്ടങ്ങൾ ഖത്തറിലേക്ക് യോഗ്യത തേടി ബൂട്ടുകെട്ടി തുടങ്ങിയപ്പോൾ ആതിഥേയ ടീമിന് ഇത് വിശ്രമിക്കാനുള്ള സമയമല്ല. ലോക ഫുട്ബാളിലെ കരുത്തരായ സംഘങ്ങളുമായി ഏറ്റുമുട്ടി പ്രതിഭ തേച്ചുമിനുക്കി വിശ്വമേളക്ക് തയാറെടുക്കുകയാണ് ഫെലിക്സ് സാഞ്ചസിെൻറ പടയാളികൾ.
കോൺകകാഫ് ഗോൾഡ് കപ്പ് സെമിവരെയെത്തിയ ഉജ്ജ്വല പോരാട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ 'മറൂൺ' പട ഹംഗറിയിലെ ഡെബ്രസീനിലാണിപ്പോൾ. ഏഷ്യൻ രാജ്യമാണെങ്കിലും ലോകകപ്പിനുള്ള യൂറോപ്യൻ യോഗ്യത റൗണ്ടിലെ വമ്പന്മാരുമായി ഏറ്റുമുട്ടാനുള്ള പടപ്പുറപ്പാടിലാണിവർ.
ഫുട്ബാൾ യോഗ്യത റൗണ്ട് ഫിക്സചറുകളിലെ അപൂർവതകൂടിയാണ് ഇങ്ങനെയൊരു മത്സരം. ലോകകപ്പിന് മുന്നോടിയായി കൂടുതൽ രാജ്യാന്തര മത്സരങ്ങളുടെ അനുഭവസമ്പത്ത് എന്ന ലക്ഷ്യവുമായിറങ്ങിയ ഖത്തർ, യൂറോപ്യൻ യോഗ്യത റൗണ്ടിൽ 'ഗ്രൂപ് എ'യിൽ എണ്ണത്തിൽപെടാത്ത അതിഥിയാണിപ്പോൾ. സെപ്റ്റംബർ ഒന്നിന് തുടങ്ങി, നവംബർ 14 വരെ തിരക്കേറിയ മത്സര ഷെഡ്യൂളുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ, സീമസ് കോൾമാെൻറ അയർലൻഡ്, കരുത്തരായ സെർബിയ, ലക്സംബർഗ്, അസർബൈജാൻ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പിലെ ആറാമത്തെ അതിഥി.
ലോകകപ്പ് യോഗ്യത റൗണ്ടിൽ ഹോം, എവേ അടിസ്ഥാനത്തിൽ ഇവരെല്ലാം പരസ്പരം ഏറ്റുമുട്ടുേമ്പാൾ, രണ്ടു കളി വീതം ഖത്തറിനെതിരെയും കളിക്കും.
ഖത്തറിനെതിരായ മത്സരങ്ങളുടെ ഫലങ്ങൾ പോയൻറ് പട്ടികയിൽ പരിഗണിക്കില്ല.
കഴിഞ്ഞ മാർച്ചിൽ ലക്സംബർഗ്, അസർബൈജാൻ, അയർലൻഡ് എന്നിവർക്കെതിരെ ഖത്തർ ഓരോ മത്സരം പൂർത്തിയാക്കിയിരുന്നു. ഇനി അറബ് കപ്പിന് മുന്നോടിയായി രണ്ടര മാസത്തിനിടെ ഏഴു മത്സരങ്ങൾ കളിക്കും. ഹംഗറി, പോർചുഗൽ, അയർലൻഡ്, ലക്സംബർഗ് എന്നീ രാജ്യങ്ങളിലായാണ് മത്സരങ്ങൾ.
31 അംഗ ടീമുമായാണ് സാഞ്ചസ് ഹംഗറിയിലേക്കു പറന്നത്. സീനിയർ താരങ്ങൾക്കൊപ്പം യുവാക്കൾക്കുകൂടി അവസരം നൽകി, ഏറ്റവും മികച്ചൊരു ലോകകപ്പ് ടീമിനെ മനസ്സിൽ കാണുകളാണ് ഖത്തറിെൻറ സൂപ്പർ പരിശീലകൻ. പ്രതിഭക്കൊപ്പം പരിചയസമ്പത്തിനും പ്രാമുഖ്യം. സാദ് അൽ ശീബ്, അബ്ദുൽ അസിസ് ഹാതിം, അബ്ദുൽ കരിം ഹസൻ, അക്രം അഫിഫി, ഹസൻ ഹൈദോസ്, അൽമുഈസ് അലി, മുഹമ്മദ് മുൻതാരി തുടങ്ങിയ താരപ്പടക്കൊപ്പം യൂസുഫ് ഹസൻ, അഹമ്മദ് സുഹൈൽ, മുഹമ്മദ് വാദ് എന്നീ പുതുനിര താരങ്ങളുമുണ്ട്. സെർബിയയിലെ ഡെബ്രസിനിൽ കഠിന പരിശീലനത്തിലാണ് ടീമുകൾ. ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിങ്ങായ 42ാം സ്ഥാനക്കാരായാണ് ഖത്തർ ബൂട്ടുകെട്ടുന്നത്.
കോൺകകാഫിെല മിന്നുന്ന പ്രകടനമായിരുന്നു അതിന് വഴിയൊരുക്കിയത്. ആതിഥേയരെന്ന നിലയിൽ ലഭിച്ച ലോകകപ്പ് ബർത്തിന്, ഏറ്റവും മികച്ച പ്രകടനത്തിലൂടെ അവിസ്മരണീയമാക്കാനുള്ള പോരാട്ടത്തിലാണ് മറൂൺസ്. ബുധനാഴ്ച രാത്രി 9.45നാണ് സെർബിയക്കെതിരായ മത്സരം. നാലിന് രാത്രി ഏഴിന് പോർചുഗലിനെയും നേരിടും.
നവംബർ 14 വരെയുള്ള സൗഹൃദ മത്സരങ്ങൾക്കുശേഷം, 30നാണ് അറബ് കപ്പിെൻറ കിക്കോഫ്. അതേസമയം, സ്ട്രൈക്കർ മുൻതാരിക്ക് പരിക്കു പറ്റിയതായാണ് ടീം ക്യാമ്പിൽനിന്നുള്ള ഏറ്റവും പുതിയ വാർത്ത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.