ദോഹ: രണ്ടര വയസ്സിൽ മൂന്ന് റെക്കോർഡ് സ്വന്തമാക്കിയ ലഹൻ ലത്തീഫിനെ ഇൻകാസ് സെൻട്രൽ കമ്മറ്റി ആദരിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്, ബ്രിട്ടീഷ് വേൾഡ് റെക്കോർഡ്സ് എന്നിവയിലാണ് ഈ കൊച്ചു മിടുക്കി ഇടം നേടിയത്. 100 രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ, 30 സെക്കൻറിൽ 40 മാത്തമറ്റിക്കൽ അടയാളങ്ങൾ, 35 സെക്കൻറിൽ 35 മാത്തമറ്റിക്കൽ രൂപങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് മിടുക്ക് കാണിച്ചാണ് റെക്കോർഡ് നേട്ടത്തിൽ എത്തിയത്. ഖത്തർ ഇൻകാസ് പാലക്കാട് സെക്രട്ടറിയും മണ്ണാർക്കാട് അലനല്ലൂർ സ്വദേശി ലത്തീഫ് കല്ലായി-ശഹബ ദമ്പദികളുടെ ഏക മകളാണ്.
സലത്തയിലെ മോഡേൺ സെൻററിൽ നടന്ന ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡൻറ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി, ഇൻകാസ് സെൻട്രൽ കമ്മറ്റി, വിവിധ ജില്ല കമ്മറ്റി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഇൻകാസ് സെൻട്രൽ ജനറൽ സെക്രട്ടറി മനോജ് കൂട്ടൽ സ്വാഗതവും ജോയിൻറ് ട്രഷറർ നൗഷാദ് ടി.കെ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.