ദോഹ: ഗേൾസ് ഇന്ത്യ ഖത്തർ നേതൃത്വത്തിൽ 13 മുതൽ 22വയസ്സുരെ പ്രായമുള്ള ഖത്തറിലെ പെൺകുട്ടികൾക്കായി ന്യൂ ഉനൈസ പാർക്കിൽ കായികമേള സംഘടിപ്പിച്ചു.
സ്പോർട്സ് ഇസഡ് എന്നപേരിൽ നടന്ന മേളയിൽ ഓട്ടമത്സരം, വാട്ടർ സ്പിൽ, ത്രീ ലെഗ്ഗ്ഡ് റേസ്, വടംവലി, റിലേ എന്നിവ സംഘടിപ്പിച്ചു.
ഹസ്നിയ, മുഫീദ അബ്ദുൽകാദർ എന്നിവർ മത്സര ഇനങ്ങൾക്ക് വിധികർത്താക്കളായി. ബബീന ബഷീർ, നുസ്രത് ശുഐബ്, ഷഫ്ന വാഹദ്, മുഹ്സിന സൽമാൻ, ജൗഹറ അസ്ലം, റമീസ ബാനു, നവാല മുമിൻ എന്നിവർ ചേർന്ന് പരിപാടി നിയന്ത്രിച്ചു.
വിവിധ മത്സര ഇനങ്ങളിൽ മദീന ഖലീഫ, വക്ര സോണുകൾ ഓവറോൾ ചാമ്പ്യൻസ് പട്ടം കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും മെഡലും നൽകി അനുമോദിച്ചു.
മീറ്റിൽ വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്‍റ് നഹ്യാ ബീവി, ഗേൾസ് ഇന്ത്യ ഖത്തർ പ്രസിഡന്‍റ് ഹന അബുല്ലൈസ്, ഫർവാ ബിസ്മി, ഖദീജ മൻസൂർ, മുഹ്സിന മുനീർ, സമാ സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.