ദോഹ: വ്യത്യസ്ത പ്രമോഷനുകളുമായി ജനമനസ്സുകളില്‍ ഇടംനേടിയ ദോഹയിലെ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 'ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍' പ്രമോഷന് തുടക്കമായി.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആരംഭിച്ച ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്റെ ഉദ്ഘാടനം സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഗ്രൂപ് ചെയര്മാന് ഹമദ് ദാഫര്‍ അല്‍ അഹ്ബാബി നിര്‍വഹിച്ചു. അബു ഹമൂറിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്മാന്, അബൂബക്കര്‍ മഠപ്പാട്ട്, സഫാരി ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഷഹീന് ബക്കര്‍ തുടങ്ങിയവരും മറ്റ് മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
വിവിധയിനം പച്ചക്കറികളുടെ തൈകള്‍ മുതല്‍ ഓറഞ്ച്, നാരങ്ങ, പപ്പായ, കറ്റാര്‍വാഴ, വാഴ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകള്‍, അസ്പരാഗസ്, ആന്തൂറിയ, ബോണ്‍സായി പ്ലാന്റ്, കാക്റ്റസ്, ബാമ്പു സ്റ്റിക്കസ് തുടങ്ങിയ അലങ്കാരച്ചെടികള്‍, വിവിധ ഹാങ്ങിങ് പ്ലാന്റുകള്‍ തുടങ്ങി ഇറക്കുമതി ചെയ്തതും അല്ലത്തതുമായ ഒട്ടനവധി വകഭേദങ്ങൾ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 200ല്‍പരം വൈവിധ്യങ്ങളായ ചെടികളാണ് സഫാരി ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കൂടാതെ വിവിധ ചെടിച്ചട്ടികള്‍, ഗ്രോ ബാഗ്, വാട്ടറിങ് ക്യാന്‍, ഗാര്ഡന് ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്ഡന് ഹോസുകള്‍, വിവിധ ഗാര്ഡന് ടൂളുകള്‍, ഫെര്‍ട്ടിലൈസര്‍, വളങ്ങള്‍, പോട്ടിങ് സോയില്‍ തുടങ്ങി എല്ലാവിധ അനുബന്ധസാമഗ്രികളും ഒരു കുടക്കീഴില് നിരത്താന്‍ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.
വിത്തുകളും പച്ചക്കറി, വൃക്ഷത്തൈകളും വളരെ ചുരുങ്ങിയ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് സഫാരി ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഷഹീന് ബക്കര്‍ പറഞ്ഞു. അബു ഹമൂറിലെ സഫാരി മാളിലും സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലും പ്രമോഷന് ലഭ്യമായിരിക്കും.
മെഗാ പ്രമോഷനായ സഫാരി വിന് ഫൈവ് ടൊയോട്ട ഫോർച്യൂണര്‍ കാര്‍ ആൻഡ് 2.5 കിലോ ഗോള്‍ഡ് പ്രമോഷനിലൂടെ അഞ്ച് ടൊയോട്ട ഫോർച്യൂണര്‍ 2022 മോഡല്‍ കാറുകളും രണ്ടര കിലോ സ്വർണവും സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നു. ഏത് ഔട്ട്ലറ്റുകളില്‍നിന്നും വെറും 50 റിയാലിന് ഷോപ്പിങ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ-റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ മൈ സഫാരി ക്ലബ് കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.