ദോഹ: ഖത്തറിലെ കായിക പ്രേമികൾക്ക് പുതുവർഷം ആഘോഷമാക്കാൻ സ്വർണം വാരിക്കൂട്ടി ഒളിമ്പിക്സ് ചാമ്പ്യൻ ഫാരിസ് ഇബ്രാഹിം. ദോഹ വേദിയൊരുക്കിയ ഖത്തർ ഇന്റർനാഷനൽ കപ്പ്, അറബ് വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പുകളിലായി ആറ് സ്വർണമണിഞ്ഞാണ് ഫാരിസ് സൂപ്പർ താരമായത്. 29 രാജ്യങ്ങളിൽനിന്ന് 98 പുരുഷതാരങ്ങളും 65 വനിതകളും ഉൾപ്പെടെ 163 ഭാരോദ്വാഹകർ മാറ്റുരച്ച വേദിയിലായ് ഫാരിസിന്റെ തകർപ്പൻ പ്രകടനം.
ഖത്തർ വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷനു കീഴിൽ രണ്ട് ടൂർണമെന്റുകളും ഒരേസമയമാണ് സംഘടിപ്പിക്കുന്നത്. ഖത്തർ ഇന്റർ നാഷനൽ കപ്പിൽ 102 കിലോ വിഭാഗത്തിൽ ഫാരിസ് മൂന്ന് സ്വർണം നേടി. ക്ലീൻ ആൻഡ് ജെർക്കിൽ 200 കിലോ ഉയർത്തി. സ്നാച്ചിൽ 166 കിലോയും, ആകെ 366 കിലോയുമായും മൂന്ന് സ്വർണം സ്വന്തമാക്കുകയായിരുന്നു. അൽബേനിയയുടെ അർതാൻ കൊവാസ് ഈ വിഭാഗത്തിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി.
അറബ് ചാമ്പ്യൻഷിപ്പിൽ 102 കിലോ വിഭാഗത്തിൽ മൂന്ന് സ്വർണവുമായി അതേ പ്രകടനം തന്നെ ഫാരിസ് തുടർന്നു. ക്ലീൻ ആൻഡ് ജെർക്കിൽ 200 കിലോ, സ്നാച്ചിൽ 166 കിലോ ഉൾപ്പെടെ ആകെ 366 കിലോയുമായാണ് മിന്നിയത്. 96 കിലോയിൽ സൗദിയുടെ അലി യൂസുഫ് അൽ ഉസ്താൻ മൂന്ന് സ്വർണം നേടി. 102 യൂത്ത് ഡിവിഷനിൽ സൗദിയുടെ അബ്ദുല്ല അലിയും, 109 കിലോയിൽ ദാലി മുതാബ് അൽ റയ്ഹാനും സ്വർണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.