ദോഹ: കേട്ടുമാത്രം പരിചയിച്ച ബിരിയാണി വൈവിധ്യം ഒന്നു രുചിക്കാൻ താൽപര്യമില്ലേ?. എങ്കിൽ ഇനിയും കാത്തിരിക്കേണ്ട. ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഒരുക്കുന്ന ബിരിയാണി ഫെസ്റ്റിലേക്ക് ഭക്ഷണ പ്രിയർക്ക് സ്വാഗതം. ഉപഭോക്താക്കൾക്കായി വ്യത്യസ്തങ്ങളായ ബിരിയാണികളുടെ ശേഖരമാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻെറ വുകൈറിലെ എസ്‌ഥാൻ മാൾ ബ്രാഞ്ചിൽ ഒരുക്കിയത്. ജൂലൈ 16ാം തീയതിവരെ നീണ്ടുനിൽക്കുന്ന ബിരിയാണി ഫെസ്റ്റിന് ബുധനാഴ്ച തുടക്കമായി. ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ അജിത് കുമാർ ബിരിയാണി ഫെസ്റ്റ് ഉദ്ഘാടനം ചെയ്‌തു.
മട്ടൺ ബിരിയാണി, ഹൈദരാബാദി ബിരിയാണി, കിഴി ബിരിയാണി, കപ്പ ബിരിയാണി, എഗ്ഗ് ബിരിയാണി, ഫിഷ് ബിരിയാണി, വെജിറ്റബിൾ ബിരിയാണി, ചിക്കൻ ദം ബിരിയാണി, ബാംബൂ ബിരിയാണി, സഫയർ ബിരിയാണി, തണ്ടൂർ ബിരിയാണി, കറാച്ചി ദർബാർ ബിരിയാണി, തലശ്ശേരി ബിരിയാണി, ബീഫ് ബിരിയാണി എന്നീ വ്യത്യസ്ത തരം ബിരിയാണികളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിരിയാണി ഫെസ്റ്റ് ജൂലൈ 16ാം തീയതിവരെ തുടരുന്നതായിരിക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.