പെയിന്റിങ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തപ്പോൾ
ദോഹ: പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് വിദ്യാർഥികൾക്കായി പെയിന്റിങ് മത്സരം സംഘടിപ്പിച്ചു. ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്റെ സൽവ റോഡ് എക്സിറ്റ് 37 മികൈനീസിൽ വെച്ചായിരുന്നു രണ്ടു വ്യത്യസ്ത കാറ്റഗറികളിലായി 75 ഓളം കുട്ടികൾ പങ്കെടുത്ത മത്സരം നടത്തിയത്.
കാറ്റഗറി ‘എ’യിൽ മൂന്ന് മുതൽ അഞ്ചു വയസ്സു വരെയും, കാറ്റഗറി ബിയിൽ ആറ് മുതൽ പത്തു വയസ്സുവരെയുമുള്ള കുട്ടികൾ മത്സരിച്ചു. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് എല്ലാ മത്സരത്തിലും പങ്കെടുക്കാനുള്ള സ്വജന്യ കിറ്റ് വിതരണം ചെയ്തിരുന്നു. ഖത്തറിന്റെ പെരുമ വിളിച്ചോതുന്ന സർഗാത്മക കലാസൃഷ്ടികളാണ് മത്സരാർഥികൾ പെയിന്റിങ് മത്സരത്തിൽ പ്രദർശിപ്പിച്ചതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശകസമിതി അംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.