ദോഹ: ഈ വർഷം രണ്ടാം പാദത്തിലെ ഖത്തറിൽ ബജറ്റിൽ 260 കോടി റിയാൽ മിച്ചം രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം. പൊതുകടം കുറക്കുന്നതിലേക്കാണ് ബജറ്റിലെ മിച്ചം നീക്കിവെച്ചിരിക്കുന്നത്. 2024ലെ രണ്ടാം പാദത്തിലെ ആകെ ബജറ്റ് വരുമാനം 5990 കോടി റിയാലാണ്.
അതിൽ 4112 കോടി റിയാൽ എണ്ണ, വാതക മേഖലയിൽനിന്നും 1878 കോടി റിയാൽ എണ്ണ ഇതര മേഖലയിൽനിന്നുള്ള വരുമാനവുമാണ്. മുൻവർഷത്തെ ഇതേ കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് 12.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഈ വർഷത്തെ രണ്ടാം പാദത്തിലെ ആകെ ചെലവ് ഏകദേശം 5730 കോടി റിയാലാണ്. 1650 കോടി റിയാൽ ശമ്പള ഇനത്തിൽ ചെലവഴിച്ചപ്പോൾ, 2120 കോടി റിയാൽ നിലവിലെ ചെലവുകൾക്കും, 1940 കോടി റിയാൽ മൂലധന ചെലവുകൾക്കുമായി വിനിയോഗിച്ചു. മുൻവർഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് ചെലവിൽ 1.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.