ഗ്രാൻഡ്മാൾ ഹൈപ്പർ മാർക്കറ്റ് മൂന്നാം ഘട്ട നറുക്കെടുപ്പിന് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്നു
ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്റെ ന്യൂ ഇയർ കാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ മൂന്ന് ഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽ നടന്നു. ഈ വർഷം ജനുവരിയിൽ തുടങ്ങി മാർച്ച് 22 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഔട്ട്ലെറ്റുകളിൽനിന്നും ഷോപ്പിങ് നടത്തുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി പങ്കെടുത്തവരിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഗ്രാൻഡ് ഏഷ്യൻ ടൗൺ പരിസരത്തുവെച്ച് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 11 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 10 ഭാഗ്യശാലികൾക്ക് 5000 റിയാൽ കാഷ് പ്രൈസും ഒരാൾക്ക് ജെറ്റൂൺ എക്സ് 50മാണ് സമ്മാനമായി നൽകുന്നത്.
മെഗാ പ്രമോഷനിൽ മൂന്ന് ഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പുകളിലൂടെ 30 ഭാഗ്യശാലികൾക്ക് 5000 റിയൽ കാഷ് പ്രൈസും മൂന്ന് പേർക്ക് ബംപർ സമ്മാനമായി ജെറ്റൂർ കാറും നൽകി. ഓരോ മൂന്നു മാസത്തിലും നടത്തുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ ബാറുകൾ, കാഷ് പ്രൈസുകൾ തുടങ്ങിയ ആവേശകരമായ റിവാർഡുകൾ നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് സാധിച്ചതായി മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മെഗാ പ്രമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ.സി.സി ഉപദേശക സമിതി അംഗം കൂടിയായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.