ദോഹ: പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, എസ്ഥാൻ മാൾ, വുകൈറിൽ വിദ്യാർഥികൾക്കായി ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. റമദാൻ കരീം കാമ്പയിനിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 30ഓളം വിദ്യാർഥികൾ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ തഹ്സിൻ അഹമ്മദ്, തൽഹ മയമുൻ, അബ്ദുറഹ്മാൻ തശ്രിഫ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മറിയം നാസിം, അതിക മുഹമ്മദ് നിഫ്റാസ്, അലി അംജദ് എന്നിവരാണ് സീനിയർ വിഭാഗങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാർ.
വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകി. കൂടാതെ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. ഖുർആനിന്റെ മാസമായ വിശുദ്ധ റമദാനിലെ ഖുർആൻ പാരായണത്തിന് വളരെയധികം ആത്മീയ പ്രാധാന്യവും പ്രതിഫലവും ഉണ്ടെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.