ദോഹ: കെ.എം.സി.സി വിദ്യാർഥി വിഭാഗമായ ഗ്രീൻ ടീൻസിന്റെ ആഭിമുഖ്യത്തിൽ ഖത്തറിലെ മുഴുവൻ വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന കലാ-കായിക മത്സരം ‘ഗ്രീൻ ടീൻസ് ഫിയസ്റ്റ’ ഡിസംബറിൽ നടത്തും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ വിദ്യാർഥികൾക്കായി പ്രകൃതിക്ഷോഭത്തെ ആസ്പദമാക്കി ഒക്ടോബർ ആദ്യവാരം വിവിധ കാറ്റഗറികളിലായി കളറിങ് മത്സരവും നടക്കും. സ്പോർട്സ്, ഇന്റലക്ച്വൽ, ആർട്സ് ആൻഡ് കൾചർ, സയൻസ് എന്നീ വിങ്ങുകളുടെ ആഭിമുഖ്യത്തിൽ വിവിധ സമയങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും.
വെള്ളിയാഴ്ച കെ.എം.സി.സി ഓഫിസിൽ നടന്ന ഗ്രീൻ ടീൻസ് എക്സിക്യൂട്ടിവ് യോഗത്തിൽ പരിപാടികൾക്ക് അന്തിമ രൂപം നൽകി. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ റാവുത്തർ, ജനറൽ സെക്രട്ടറി ഇശൽ സൈന, ട്രഷറർ മുഹമ്മദ് ഹാഷിർ മറ്റു ഭാരവാഹികളായ തമീം അഹ്മദ്, സജ ആമിന, നഹിദ നസ്രീൻ, മിൻഹ മനാഫ്, റാഷിദ് രിഫായി, സൻഹ ഫാത്തിമ, മുഹമ്മദ് ആഹിൽ, ആയിഷ ദിൽഫ എന്നിവർ സംബന്ധിച്ചു. അക്ബർ അറക്കൽ വിദ്യാർഥികളുമായി സംവദിച്ചു.
കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ്, ഗ്രീൻ ടീൻസ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറി ഫൈസൽ മാസ്റ്റർ, ഗ്രീൻ ടീൻസ് ചെയർമാൻ പി.ടി. ഫിറോസ് , ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി, ഭാരവാഹികളായ സഗീർ ഇരിയ, ഹാരിസ് കൊയിലാണ്ടി, ലത്തീഫ് പാതിരിപ്പറ്റ, രിഫായി തൃത്താല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.