ഗ്രൂ​പ്​ ടെ​ൻ മാ​ൻ​പ​വ​ർ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ സെ​ന്‍റ​ർ ഏ​ഷ്യ​ൻ അ​റ​ബ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ചെ​യ​ർ​മാ​ൻ സാ​ല അ​ൽ ദ​ബാ​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ഗ​ൾ​ഫ്ഫീ​ൽ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഡോ. ​അ​ബ്ദു​റ​ഹ്മാ​ൻ ക​രി​ഞ്ചോ​ല എ​ന്നി​വ​ർ സ​മീ​പം

ഗ്രൂപ് ടെൻ മാൻ പവർ റിക്രൂട്ട്മെന്റ് പ്രവർത്തനം ആരംഭിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗ്രൂപ് ടെനും ഇന്ത്യയിലും മസ്കത്തിലും വേരുകളുള്ള ഗൾഫ് ഷീൽഡ് കമ്പനിയും കൈകോർത്ത് ഖത്തറിൽ പുതിയ മാൻപവർ റിക്രൂട്ട്മെൻറ് സെൻറർ പ്രവർത്തനമാരംഭിച്ചു. ഏഷ്യൻ അറബ് ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ സാല അൽ ദബാഗ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യൻ എംബസി കൗൺസിലർ ആഞ്ജലീന പ്രേമലത വിശിഷ്ടാതിഥിയായിരുന്നു. പുരോഗതിയിൽനിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിലെ വിവിധ മേഖലകളിലേക്ക് വിദഗ്ധ ജീവനക്കാരെ റിക്രൂട്ട് ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രൂപ് ടെൻ എം.ഡി ഡോ. അബ്ദുറഹ്മാൻ കരിഞ്ചോലയും ഗൾഫ്ഫീൽഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് മുസ്തഫയും പറഞ്ഞു.

15 വർഷത്തിലേറെയായി റിക്രൂട്ട്മെൻറ് രംഗത്ത് പ്രവർത്തിക്കുന്ന ഗൾഫ് ഫീൽഡ് വിവിധ രാജ്യങ്ങളിൽനിന്നായി തൊഴിൽ വൈദഗ്ധ്യമുള്ള നിരവധിപേർക്ക് ലോകത്തിന്റെ പലഭാഗത്തും തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്. ലോകകപ്പ് നടത്താനിരിക്കുന്ന ഖത്തറിൽ ഈ അവസരത്തിൽ ഇങ്ങനെ ഒരു സ്ഥാപനത്തിന്റെ ആവശ്യകതയെ സാല അൽ ദബാഗും കൗൺസിലർ ആഞ്ജലീന പ്രേമലതയും പ്രശംസിച്ചു. ഗ്രൂപ് ചെയർമാൻ മുഹമ്മദ് ബക്കീദ് അൽ മാറി, ഐ.സി.സി പ്രസിഡന്‍റ് പി.എൻ. ബാബുരാജൻ, മുൻ പ്രസിഡൻറ് കെ.പി. മണികണ്ഠൻ, കെ.ബി.എഫ് മുൻ ഭാരവാഹികളായ കെ.ആർ. ജയരാജ്, അബ്ദുല്ല തെരുവത്ത്, ഐ.സി.ബി.സി ജനറൽ സെക്രട്ടറി സാബിത് സഹീർ, ഷെജി വലിയകത്ത്, ഇൻകാസ് മുൻ പ്രസിഡന്‍റ് കെ.കെ. ഉസ്മാൻ, റൂസിയ ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.എം. കരീം തുടങ്ങി വിവിധ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Group Ten Manpower Recruitment begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.