ദോഹ: ഗൾഫ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ തുറന്ന ചർച്ചയെ സ്വാഗതം ചെയ്ത് ഖത്തർ വീണ്ടും രംഗത്ത്. രാജ്യത്തിെൻറ പരമാധികാരത്തെ ബാധിക്കാത്ത തരത്തിൽ ഏത് ചർച്ചകൾക്കും തങ്ങൾ ഒരുക്കമാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി. സി.എൻ.എൻ പാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞത്. രാജ്യാന്തര നിയമങ്ങളെ ഉപരോധ രാജ്യങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ തന്നെ തുറന്ന ചർച്ചക്ക് തങ്ങൾ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സാമ്പത്തിക, രാഷ്ട്രീയ സാമൂഹിക ഉപരോധം ഏതൊരു സ്വതന്ത്ര രാജ്യത്തെ സംബന്ധിച്ചും തികഞ്ഞ അവഹേളനമായേ കാണാൻ കഴിയൂ.
പരമാധികാരമുള്ള ഒരു രാജ്യത്തിന് മേൽ മറ്റ് രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഭീകരവാദത്തെ പിന്തുണക്കുന്നൂവെന്ന ആരോപണമാണ് ഖത്തറിന് മേൽ ഉന്നയിച്ചിരിക്കുന്നത്. യാഥാർഥ്യവുമായി ഒരു നിലക്കും ബന്ധമില്ലാത്ത ആരോപണമാണിത്. അന്താരാഷ്ട്ര നിയമങ്ങളെ അംഗീകരിച്ച് കൊണ്ടല്ലാതെ ഒരു തീരുമാനവും ഖത്തർ എടുക്കാറില്ല. ഖത്തറിന് ഇറാനുമായി വലിയ തോതിലുള്ള ബന്ധമുണ്ടെന്ന ആരോപണത്തിനും അടിസ്ഥാനമില്ല. മറ്റ് രാജ്യങ്ങൾക്കുള്ള ബന്ധം പോലും ഖത്തറിന് ഇറാനുമായി ഖത്തറിനില്ല. അൽജസീറഅടച്ച് പൂട്ടണമെന്ന ആവശ്യം ചർച്ചക്ക് പോലും വെക്കേണ്ടതാണെന്ന അഭിപ്രായം തങ്ങൾക്കില്ല.
അത്തരം കാര്യങ്ങളിൽ ഇടപെടുന്നത് രാജ്യത്തിെൻറ പരമാധികാരത്തിൽ ഇടെപടുന്നതിന് തുല്യമാണ്. ഏതെങ്കിലും തിവ്രവാദ സംഘടനകളെ സഹായിക്കുകയെന്നതും തങ്ങളുടെ പോളിസിയല്ല. ഇത്തരം ആരോപണങ്ങൾക്ക് തെളിവ് നൽകേണ്ടത് ആരോപണം ഉന്നയിച്ചവരുെട ബാധ്യതയാണ്. ഹമാസിെൻറ രാഷ്്ട്രീയ കാര്യ ആസ്ഥാനം മാത്രമാണ് ദോഹയിൽ പ്രവർത്തിക്കുന്നത്. ഹമാസ് നേതാക്കൾ ദോഹയിൽ സന്ദർശനം നടത്താറുണ്ട്. അത് പക്ഷേ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ അറിഞ്ഞ് കൊണ്ടുള്ള സന്ദർശനമാണ്. ഖത്തർ ഫലസ്തീൻ വിഷയത്തിൽ മാധ്യസ്ഥെൻറ റോളിലാണ് ഉള്ളത്.
അത് കൊണ്ട് തന്നെ ഈ സംഘടനകളുടെ ഉന്നത പ്രതിനിധികൾ രാജ്യം സന്ദർശിക്കുക സ്വാഭാവികമാണ്. വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇഖ്വാനുൽ മുസ്ലിമൂൻ ഭീകര സംഘടനയാണെന്ന അഭിപ്രായം തങ്ങൾക്കില്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രി ഉപരോധ രാജ്യങ്ങളിലൊന്നായ ബഹ്റൈനിൽ ഇഖ്വാനുൽ മുസ്ലിമൂൻ പ്രതിനിധി പാർലമെൻറിൽ വരെയുണ്ടെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൈറോയിൽ ചേർന്ന ഉപരോധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം പ്രത്യേക തീരുമാനമെന്നും എടുക്കാതെ പിരിഞ്ഞത് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ സമ്മർദ്ധം കാരണമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.