ദോഹ: ഖത്തറിലെ പ്രമുഖ പണവിനിമയ സ്ഥാപനമായ ഗൾഫ് എക്സ്ചേഞ്ചിന്റെ 15ാമത് ബ്രാഞ്ച് മതാർ അൽ ഖദീമിൽ പ്രവർത്തനമാരംഭിച്ചു.
ഗൾഫ് എക്സ്ചേഞ്ച് മാനേജ്മെന്റ് അംഗങ്ങളും വിവിധ ബാങ്ക് പ്രതിനികളും മണി ട്രാൻസ്ഫർ സ്ഥാപന പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. മതാർ ഖദീമിൽ (ഓൾഡ് എയർപോർട്ട്) ട്രൂത്ത് ഫാർമസിക്ക് എതിർവശത്തായി സ്ട്രീറ്റ് 840ൽ 74ാം നമ്പർ കെട്ടിടത്തിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചത്.
എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും സഹായകമാവുന്നവിധത്തിൽ ഏഷ്യൻ, ആഫ്രിക്കൻ, അറബിക് ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ജീവനക്കാരുടെ സേവനം ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ലോകത്തിന്റെ ഏത് കോണിലേക്കും വേഗത്തിലും മികച്ച വിനിമയ നിരക്കിലും പണമയക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്താണ് ഗൾഫ് എക്സ്ചേഞ്ച് തങ്ങളുടെ പുതിയ ശാഖ തുറന്നത്. പണവിനിമയത്തിന് പുറമെ, സ്വർണം വാങ്ങാനും വിൽകാനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.