ദോഹ: ഖത്തറിലെ പ്രശസ്ത പണവിനിമയ സ്ഥാപനമായ ഗൾഫ് എക്സ്ചേഞ്ചിന്റെ 13ാമത് ബ്രാഞ്ച് മികൈനീസിൽ പ്രവർത്തനമാരംഭിച്ചു. ഡെപ്യൂട്ടി സി.ഇ.ഒ പ്രദീപ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചീഫ് സപ്പോർട്ട് ഓഫിസർ സമീർ അബ്ദുൽ സത്താർ, ബാങ്ക് ഉദ്യോഗസ്ഥർ, മണി ട്രാൻസ്ഫർ ഓപറേറ്റർമാർ എന്നിവർ ഉൾപ്പെടെ അതിഥികളായി പങ്കെടുത്തു.
മികൈനീസിലെ ഡി ബ്ലോക്ക് 22,23 നമ്പർ ഷോപ്പുകളിൽ ആരംഭിച്ച ബ്രാഞ്ച് ദിവസവും രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെ തുറന്നുപ്രവർത്തിക്കും. എല്ലാ രാജ്യക്കാരായ ഉപഭോക്താക്കൾക്കും സേവനം ഉറപ്പാക്കുന്നതിനായി വിവിധ ഏഷ്യൻ, ആഫ്രിക്കൻ, അറബിക് ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ജീവനക്കാരുടെ സഹായം ലഭ്യമാണ്. ഏറ്റവും ആകർഷകമായ നിരക്കിൽ ലോകത്തിന്റെ ഏത് കോണിലേക്കും പണം അയക്കാനും വേഗത്തിൽ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനും കഴിയുമെന്ന വാഗ്ദാനവുമായാണ് ഗൾഫ് എക്സ്ചേഞ്ച് തങ്ങളുടെ പുതിയ ബ്രാഞ്ച് ഉപഭോക്താക്കൾക്കായി തുറന്നു നൽകുന്നത്. പണവിനിമയത്തിനുപുറമെ, മണി എക്സ്ചേഞ്ച്, ഗോൾഡ് ബാർ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള സേവനങ്ങൾ ബ്രാഞ്ച് ഉപഭോക്താക്കൾക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.