ദോഹ: പ്രവാസികളുടെ മുഖപത്രമായി കാൽനൂറ്റാണ്ടിന്റെ വായനാ സംസ്കാരം പിന്നിടുന്ന ‘ഗൾഫ് മാധ്യമം’ വരിക്കാരാകാൻ ഇപ്പോൾ അവസരം. കേരളത്തിലെയും, ദേശീയ, അന്തർദേശീയ വാർത്തകളും വിശേഷങ്ങളും, കൃത്യമായ വിശകലനങ്ങളുമായി ഓരോ പ്രഭാതത്തിലും തേടിയെത്തുന്ന ‘ഗൾഫ് മാധ്യമം’ നിങ്ങളുടെ വീട്ടുപടിക്കൽ ഇല്ലേ?. സത്യങ്ങൾ വളച്ചൊടിച്ചും, വിഭാഗീയതയുടെ വിഷംകുത്തിവെച്ചും രാഷ്ട്രീയ നേതൃത്വങ്ങൾ സമൂഹത്തെ തെറ്റായി നയിക്കുന്ന കാലത്ത്, നേരിലേക്കും നന്മയിലേക്കും കൈപിടിക്കാൻ ‘ഗൾഫ് മാധ്യമം’ മുന്നിലുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് വാർത്തകളും വിശകലനങ്ങളും, ഗസ്സയിലെ ഇസ്രായേൽ അധിനിവേശം, കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ ചലനങ്ങൾ ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളിക്കുന്ന താളുകളുമായി തേടിയെത്തുന്ന ‘ഗൾഫ് മാധ്യമം’വായന ശീലമാക്കുന്നത് കാലഘട്ടത്തിന്റെ കൂടി അനിവാര്യതയാണ്. ഖത്തറിൽ പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ ഭാഷാ പത്രമായ ‘ഗൾഫ് മാധ്യമം’ പ്രചാരണ കാലത്തിന് തുടക്കമായി. മിതമായ നിരക്കിൽ, നിരവധി ആനുകൂല്യങ്ങളോടെ ഖത്തറിലെ വായനക്കാർക്ക് ഇപ്പോൾ വരിക്കാരാകാം. 720 റിയാൽ മൂല്യമുള്ള ഒരു വർഷത്തെ പത്രം ഇപ്പോൾ 599 റിയാലിന് സ്വന്തമാക്കാം.
വരിചേരുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന വൗച്ചറുകളും അധിക സേവനങ്ങളും ഒപ്പം ഉറപ്പാക്കുന്നു. 50 റിയാൽ മൂല്യമുള്ള ഡോക്ടർ കൺസൾട്ടേഷൻ, 50 റിയാലിന്റെ ഹൈപ്പർമാർക്കറ്റ് ഷോപ്പിങ് വൗച്ചർ, 50 റിയാലിന്റെ റസ്റ്റാറൻറ് വൗച്ചർ എന്നിവ സൗജന്യമായി ലഭിക്കും. ഒപ്പം സൗജന്യ ഹെൽത്ത് ചെക്കപ്പ് വൗച്ചറും സ്വന്തമാക്കാം. പുതിയ വരിക്കാരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 250 പേർക്ക് കേരളത്തിലെ മുൻനിര ആഡംബര റിസോർട്ടിൽ ഒരു രാത്രി താമസവും ഉറപ്പ്. വരിചേരാൻ ആഗ്രഹിക്കുന്നവർ 771 90 070 നമ്പറിൽ ബന്ധപ്പെടുക. ഈ ആനുകൂല്യങ്ങൾ പരിമിത കാലയളവിൽ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.