ദോഹ: ഖത്തറിൽനിന്നും അടുത്തവർഷത്തെ ഹജ്ജ് യാത്രക്ക് പോകാൻ ഒരുങ്ങുന്നവരുടെ രജിസ്ട്രേഷന് ഞായറാഴ്ച തുടക്കമാവുമെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിനു കീഴിലെ ഹജ്ജ് ഉംറ വിഭാഗം ഡയറക്ടർ അലി ബിൻ സുൽതാൻ അൽ മിസിഫ്രി അറിയിച്ചു.
22ന് രാവിലെ എട്ട് മുതൽ മന്ത്രാലയത്തിന്റെ hajj.gov.qa പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാം. സ്വദേശികൾക്ക് പുറമെ, 45 വയസ്സ് കഴിഞ്ഞവരും 15 വർഷത്തിലേറെ ഖത്തറിൽ പ്രവാസികളുമായവർക്കും ഹജ്ജിനായി അപേക്ഷിക്കാം.
സ്വദേശികൾക്ക് 18 വയസ്സാണ് ഹജ്ജ് അപേക്ഷക്കുള്ള ചുരുങ്ങിയ പ്രായം. ഇവര്‍ക്ക് മൂന്നു പേരെ കൂടെക്കൂട്ടാനും അവസരമുണ്ട്. പ്രവാസികൾക്കൊപ്പം ഇതര ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും 45 വയസ്സും 15 വർഷ താമസവുമെന്ന നിർദേശം ബാധകമാണ്. ഇവർക്കും ഒരാളെ കൂടെ കൊണ്ടുപോകാനും രജിസ്റ്റർ ചെയ്യാം.
ഇവർക്കും മറ്റു നിർദേശങ്ങൾ ബാധകമാണ്. ഖത്തറില്‍നിന്നും ഇത്തവണ 4,400 പേര്‍ക്കാണ് ഹജ്ജിന് പോകാന്‍ അവസരമുള്ളതെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.