ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക്

ദോ​ഹ: ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പെ​രു​ന്നാ​ൾ അ​വ​ധി ക​ഴി​ഞ്ഞ് ഖ​ത്ത​റി​ൽ തി​രി​ച്ചെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് ആ​രം​ഭി​ച്ചു. പെ​രു​ന്നാ​ൾ അ​വ​ധി​ക്കൊ​പ്പം വാ​രാ​ന്ത അ​വ​ധി കൂ​ടി ചേ​ർ​ത്ത് കൂ​ടു​ത​ൽ ദി​വ​സം ഒ​ഴി​വ് ല​ഭി​ച്ച​തോ​ടെ ധാ​രാ​ളം പ്ര​വാ​സി​ക​ൾ ഹ്ര​സ്വ​കാ​ല അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യി​ട്ടു​ണ്ട്. ധാ​രാ​ളം ഖ​ത്ത​രി​ക​ളും വി​ദേ​ശ​ത്ത് അ​വ​ധി​യാ​ഘോ​ഷ​ത്തി​ന് പോ​യി. ര​ണ്ടു​കൂ​ട്ട​രും തി​രി​ച്ചു​വ​ര​വ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും ന​ല്ല തി​ര​ക്ക് പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​​ര​​ക്ക്​ നി​​യ​​ന്ത്രി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ ക​​രു​​ത​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. തി​രി​ച്ചു​വ​രു​ന്ന​വ​രു​ടെ തി​ര​ക്ക് ഇ​വി​ട​ത്തെ ചെ​ക് ഇ​ൻ കൗ​ണ്ട​റു​ക​ളെ​യും മ​റ്റും കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം, പാ​ർ​ക്കി​ങ്ങി​ലെ തി​ര​ക്ക് എ​ല്ലാ​വ​രെ​യും ബാ​ധി​ക്കു​ന്ന​താ​ണ്. ആ​​ളു​​​ക​​ളെ ഇ​​റ​​ക്കാ​​നും കൊ​​ണ്ടു​​പോ​​കാ​​നും ഷോ​​ർ​​ട്ട്​ ടേം ​​കാ​​ർ പാ​​ർ​​ക്ക്​ ഉ​​പ​​യോ​​ഗി​​ക്കാ​​നും അ​​നു​​യോ​​ജ്യ​​മാ​​ണെ​​ങ്കി​​ൽ പൊ​​തു​​ഗ​​താ​​ഗ​​ത സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ക്കാ​​നും അ​​ധി​​കൃ​​ത​​ർ നി​​ർ​​ദേ​​ശി​ച്ചി​രു​ന്നു. ജൂ​ൺ 13 മു​ത​ൽ ര​ണ്ടു​ദി​വ​സം ഖ​ത്ത​റി​ൽ​നി​ന്ന് പോ​കു​ന്ന​വ​രു​ടെ ക​ന​ത്ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. 

Tags:    
News Summary - Hamad Airport Rush

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.