ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്​ഥാപിച്ച സുവർണ ഫാൽക്കൺ ശിൽപം 

സുവർണ ഫാൽക്കണുമായി ഹമദ്​ വിമാനത്താവളം

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ശിൽപങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരു അതിഥികൂടി. ഖത്തറിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാനായി ദേശീയ പക്ഷിയായ ഫാൽക്കണി​െൻറ സുവർണ രൂപമാണ് രാജ്യാന്തര വിമാനത്താവളത്തിലെ ആഗമനകേന്ദ്രത്തിനടുത്ത് സ്​ഥാപിച്ചിരിക്കുന്നത്. പ്രശസ്​ത ഡച്ച് ശിൽപിയായ ടോം ക്ലാസനാണ് ശിൽപം രൂപകൽപന ചെയ്തിരിക്കുന്നത്. പുതിയ ഫാൽക്കൺ പ്രതിമ അനാച്ഛാദനം ചെയ്തതായി ഖത്തർ മ്യൂസിയംസ്​ ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു.

ഫാൽക്കൺ പക്ഷിയുടെ നിർമലമായ തൂവലിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സുവർണ ശിൽപത്തിലെ രേഖകൾ ഖത്തറിൽനിന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന റൂട്ടുകളെയാണ് സൂചിപ്പിക്കുന്നതെന്നും ശൈഖ അൽ മയാസ ആൽഥാനി വ്യക്തമാക്കി. ശിൽപത്തിലെ വളവുചുളിവുകൾ അറബി കാലിഗ്രഫിയെയും പരമ്പരാഗത ഖത്തരി വസ്​ത്രത്തിലെ ചുളിവുകളെയും ഓർമിപ്പിക്കുന്നതാണ്. വിമാനത്താവളത്തിൽ പ്രത്യേകം തയാറാക്കിയ ഭാഗത്താണ് പ്രതിമ സ്​ഥാപിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ ആഗമന ഹാളിൽ ടോം ക്ലാസൻ തന്നെ രൂപകൽപന ചെയ്ത ഒറിക്സ്​ ശിൽപവും സ്​ഥാപിച്ചിട്ടുണ്ട്. 

Tags:    
News Summary - Hamad Airport with the Golden Falcon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.