ഷ​ഹീ​ർ ചേ​ന്ന​ര

ക​ലോ​ത്സ​വം ത​ല​സ്ഥാ​ന​ത്ത്​; മാ​പ്പി​ള​പ്പാ​ട്ട്​ ‘എ​ ​​ഗ്രേ​ഡ്​’ ദോ​ഹ​യി​ൽ

ദോ​ഹ: തി​രു​വ​ന​ന്ത​പു​ര​ത്തെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ​ഇ​മ്പ​മേ​റി​യ ഇ​ശ​ലു​ക​ളു​മാ​യി മാ​പ്പി​ള​പ്പാ​ട്ട്​ പാ​ടി​ത്തി​മി​ർ​ത്ത​പ്പോ​ൾ ‘എ ​ഗ്രേ​ഡ്​’ ചി​രി ഇ​ങ്ങ്​ ദോ​ഹ​യി​ലാ​യി​രു​ന്നു​വെ​ന്ന്​ പ​റ​ഞ്ഞാ​ൽ തെ​റ്റി​ല്ല. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന്​ മി​ക​ച്ച ഗാ​യ​ക​ർ മാ​റ്റു​ര​ച്ച ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ എ ​ഗ്രേ​ഡു​മാ​യി മി​ടു​ക്ക​ർ വേ​ദി​വി​ടു​േ​മ്പാ​ൾ അ​വ​രി​ൽ നാ​ലു​പേ​രു​ടെ​യും പാ​​ട്ടു​ക​ൾ പി​റ​ന്ന​ത്​ ഖ​ത്ത​റി​ൽ പ്ര​വാ​സി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ വി​ര​ലു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. സൈ​ബ​ർ സെ​ക്യൂ​രി​റ്റി എ​ൻ​ജി​നീ​യ​റാ​യി ദോ​ഹ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി ഷ​ഹീ​ർ ചേ​ന്ന​ര​യെ​ന്ന യു​വ മാ​പ്പി​ള ക​വി​യി​ൽ​നി​ന്ന്. ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​മാ​യി സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ മാ​പ്പി​ള​പ്പാ​ട്ടി​ൽ വി​ജ​യ​​ക്കൊ​ടി പ​റ​ത്തു​ന്ന ഗാ​യ​ക​ർ​ക്ക്​ പി​ന്നി​ൽ അ​ദൃ​ശ്യ​മാ​യൊ​രു സാ​ന്നി​ധ്യം കൂ​ടി​യാ​ണ്​ ഈ ​പാ​​ട്ടെ​ഴു​ത്തു​കാ​ര​ൻ.

‘മ​തി ചി​ങ്ക പ​ട പൊ​ങ്കു​ൾ പൊ​ടി​യെ​ങ്കും തു​ടി പൊ​ങ്കും...

മ​ദ​ദു​ങ്ക​ൾ എ​മെ​യ് പാ​കം അ​രു​ളെ​ങ്കി​ൽ ഉ​മെ​യ് ലെ​ങ്കും... ’

എ​ന്ന്​ തു​ട​ങ്ങു​ന്ന ഖാ​ദി​സി​യ്യ കൃ​തി​യി​ൽ​നി​ന്നു​ള്ള ച​രി​ത്ര​ക​ഥ​യാ​ണ്​ ഇ​ത്ത​വ​ണ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ഷ​ഹീ​റി​നെ താ​ര​മാ​ക്കി​യ​ത്. ഷ​ഹീ​റി​ന്റെ പാ​ട്ടു​മാ​യെ​ത്തി​യ നാ​ലു പേ​ർ ‘എ’​ഗ്രേ​ഡു​മാ​യി മ​ട​ങ്ങി​യ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ്​ ഇ​ദ്ദേ​ഹം. കൊ​ല്ലം, വ​യ​നാ​ട്, കാ​സ​ർ​കോ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​യി​രു​ന്നു​ ഇ​ത്ത​വ​ണ ഷ​ഹീ​റി​ന്റെ പാ​ട്ടും പാ​ട്ടി ‘എ ​ഗ്രേ​ഡു​മാ​യി മ​ട​ങ്ങു​ന്ന​ത്.

മാ​പ്പി​ള​പ്പാ​ട്ടി​ന്റെ കു​ല​പ​തി​ക​ളാ​യ മോ​യി​ന്‍‌​കു​ട്ടി വൈ​ദ്യ​രും, പു​ലി​ക്കോ​ട്ടി​ൽ ഹൈ​ദ​റും, ചേ​റ്റു​വ പ​രീ​ക്കു​ട്ടി​യും മു​ത​ൽ ഒ.​എം ക​രു​വാ​ര​ക്കു​ണ്ട്​ വ​രെ​യു​ള്ള ക​വി​ക​ളു​ടെ പാ​ട്ടു​ക​ളു​മാ​യാ​ണ്​ സാ​ധാ​ര​ണ സം​സ്ഥാ​ന ക​ലോ​ത്സ​വം ഉ​ൾ​പ്പെ​ടെ വേ​ദി​ക​ളി​ൽ മ​ത്സ​രാ​ർ​ഥി​ക​ളെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, കേ​ട്ടു​പ​തി​ഞ്ഞ പാ​ട്ടു​ക​ളെ മാ​റ്റി​പ്പി​ടി​ക്കാ​നും പു​തു​വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും കൊ​തി​ക്കു​ന്ന​വ​ർ​ക്ക്​ മി​ക​ച്ച പാ​ട്ടു​ക​ളൊ​രു​ക്കി കൈ​യ​ടി​നേ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ ഷ​ഹീ​ർ ഉ​ൾ​പ്പെ​ടെ പു​തു​മു​ഖ ക​വി​ക​ൾ. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ‘ഗ​സ്‌​വ​ത്തു​ൽ ഖാ​ദി​സി​യ്യാ’ കൃ​തി​യി​ൽ നി​ന്നാ​ണ്​ ആ​സി​മ ബീ​വി​യു​ടെ സ​ഹോ​ദ​ര​സ്​​നേ​ഹം പാ​ടു​ന്ന വ​രി​ക​ൾ പി​റ​ന്ന​ത്. ഇ​സ്​​ലാ​മി​ക ച​രി​ത്ര​ത്തി​ലെ ശ്ര​ദ്ധേ​യ സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​യ ഖാ​ദി​സി​യ്യ യു​ദ്ധ​​ത്തി​ൽ ആ​സി​മ ബീ​വി​യു​ടെ ധീ​രോ​ദാ​ത്ത​മാ​യ സം​ഭാ​വ​ന​ക​ളാ​ണ്​ വ​ർ​ണി​ക്കു​ന്ന​ത്. ഇ​ർ​ഷാ​ദ്​ സ്രാ​മ്പി​ക്ക​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ പാ​ട്ട്​ വി​വി​ധ ജി​ല്ല​ക​ളി​ൽ യു.​പി ത​ല​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

അ​നി​യ​ന്റെ പാ​​ട്ടെ​ഴു​ത്തു​കാ​ര​നാ​യി തു​ട​ക്കം

നാ​ട്ടി​ലെ ന​ബി​ദി​ന പ​രി​പാ​ടി​ക​ളി​ലും ദ​ഫ്​ വേ​ദി​ക​ളി​ലും പാ​ട്ടു​ക​മ്പ​മൊ​തു​ക്കി​യ ഷ​ഹീ​ർ എ​ട്ടു വ​ർ​ഷം മു​മ്പാ​ണ്​ പാ​ട്ടെ​ഴു​ത്തി​ലേ​ക്ക് തി​രി​യു​ന്ന​ത്. പ​ത്താം ക്ലാ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​ൻ ഷ​ഹീ​ദ്​ ചേ​ന്ന​ര​ക്ക്​ ക​ലോ​ത്സ​വ​ത്തി​ൽ പാ​ടാ​ൻ വ​രി​ക​ളെ​ഴു​തി​കൊ​ണ്ടാ​യി​രു​ന്നു ആ ​തു​ട​ക്കം. ചേ​ട്ട​നെ​ഴു​തി​യ പാ​ട്ട് പാ​ടി അ​നി​യ​ൻ സം​സ്ഥാ​ന വേ​ദി​യി​ൽ ​വി​ജ​യി​ച്ച​തോ​ടെ ഷ​ഹീ​ർ ശ്ര​ദ്ധേ​യ​നാ​യി. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ജി​ല്ല​യി​ലും പു​റ​ത്തു​നി​ന്നും അ​ന്വേ​ഷ​ണ​ങ്ങ​ളെ​ത്തി​യ​തോ​ടെ പാ​​ട്ടെ​ഴു​ത്ത്​ ഗൗ​ര​വ​ത്തി​ലെ​ടു​ത്തു. കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളു​മാ​യി പാ​ട്ടി​ന്റെ വ​ഴി​ക​ളി​ൽ സ​ജീ​വ​മാ​യി. എം.​എ​ച്ച്​ വ​ള്ളു​വ​ങ്ങാ​ട്, അ​ഷ്‌​റ​ഫ് പാ​ല​പ്പെ​ട്ടി, അ​ഷ്‌​റ​ഫ് പു​ന്ന​ത്ത് തു​ട​ങ്ങി​യ മാ​പ്പി​ള​പ്പാ​ട്ട്​ ഗു​രു​ക്ക​ൻ​മാ​രി​ലൂ​ടെ കൂ​ടു​ത​ൽ അ​ഭ്യ​സി​ച്ചു. ഇ​പ്പോ​ൾ ഏ​ഴു വ​ർ​ഷ​മാ​യി സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ ഷ​ഹീ​റി​ന്റെ പാ​ട്ടു​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ​ത്തു​ന്നു.

2019ൽ ​ഷ​ഹീ​ർ എ​ഴു​തി​യ പാ​ട്ടു​ക​ളു​മാ​യി ര​ണ്ടു പേ​ർ വി​ജ​യി​ച്ച​തോ​ടെ അ​ന്ന്​ 24കാ​ര​ൻ പാ​ട്ട​ഴെ​ത്തു​കാ​ര​ൻ വാ​ർ​ത്ത​ക​ളി​ലും നി​റ​ഞ്ഞു. ഔ​സാ​ഫു​ൽ മു​സ്ത​ഫ, ഖി​സ്സ​ത്തു അ​സാ​ദു​ള്ളാ​ഹി വ ​അ​സ​ദു റ​സൂ​ലി​ഹി തു​ട​ങ്ങി​യ ര​ച​ന​ക​ളു​ടെ അ​ണി​യ​റ​യി​ലാ​ണ് ഷ​ഹീ​റി​പ്പോ​ൾ. മാ​പ്പി​ള​പ്പാ​ട്ടി​ന്റെ ത​നി​മ​യും പു​തു​മ​യും ചേ​ർ​ത്തി​ണ​ക്കി​യ ര​ച​ന​ക​ളാ​ണ് യു​വ​ക​വി​യെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. സാ​ഹി​ത്യോ​ത്സ​വ്, സ​ർ​ഗ​ല​യം, തു​ട​ങ്ങി അ​ഖി​ല കേ​ര​ള മ​ത്സ​ര വേ​ദി​ക​ളി​ലും ഷ​ഹീ​റി​ന്റെ ര​ച​ന​ക​ൾ​ക്ക് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ്. നി​ല​വി​ൽ സൈ​ബ​ർ സു​ര​ക്ഷ എ​ൻ​ജി​നീ​യ​റാ​യി ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം പ്ര​വാ​സ​ലോ​ക​ത്തെ മ​ത്സ​ര​വേ​ദി​ക​ളി​ൽ വി​ധി​ക​ർ​ത്താ​വ് കൂ​ടി​യാ​ണ്. താ​ഹി​റ, ഖാ​ലി​ദ് എ​ന്നി​വ​രാ​ണ്​ മാ​താ​പി​താ​ക്ക​ൾ, ഭാ​ര്യ സ​ബീ​ഹ​ത്ത്, മ​ക​ൻ അ​ഹ്മ​ദ് ശം​ലാ​ൻ രി​ഫാ​ഇ.

Tags:    
News Summary - Youth Festival in capital; Maplapat 'A Grade' in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.