ദോഹ: മലർവാടി ഖത്തർ കായിക മേള ബർവ വില്ലേജ് ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ചു. സി.ഐ.സി പ്രസിഡന്റ് ടി.കെ. കാസിം, ഖത്തർ യു.എം.എ.ഐ സീനിയർ കോച്ച് വി.ടി. നിസാമുദ്ദീൻ, തൈക്വാൻഡോ നാഷനൽ കോച്ച് അഹ്മദ് ആസാദ് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ഫുട്ബാൾ, പെനാൽറ്റി ഷൂട്ടൗട്ട്, ലോങ് ജംപ്, അത്ലറ്റിക്സ് തുടങ്ങിയ നിരവധി മത്സരങ്ങളിൽ മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള 300-ലധികം കുട്ടികൾ പങ്കെടുത്തു.
സബ്ജൂനിയർ കാറ്റഗറിയിൽ അമാൻ മുഹമ്മദലി, ഇൽഹാം ബിലാൽ, ജൂനിയർ കാറ്റഗറിയിൽ ബിലാൽ യാസീൻ, അമായ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.വക്റ സോൺ ഓവറോൾ ചാമ്പ്യന്മാരായി. തുമാമ, മദീന ഖലീഫ സോണുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനം നേടി.
പ്രോഗ്രാം കൺവീനർ മുജീബ് റഹ്മാൻ, മലർവാടി കേന്ദ്ര കോഓഡിനേറ്റർ നഹിയാ ബീവി, ബബീന ബഷീർ, ബഹീജ, ഷംസുദ്ദീൻ, റഫീഖ്, ഷെയ്ൻ, അസ്ഹർ അലി, ഫസലു റഹ്മാൻ, സന അബ്ദുൽ കരീം, റുദൈന, തസ്നീം, ശബാന, ഷെറിൻ ഷഹാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.