ദോഹ: പത്തു ദിവസം നീളുന്ന തേനുത്സവവുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക കാര്യ വിഭാഗം. ഉംസലാൽ ശൈത്യകാല ഫെസ്റ്റിവലിന്റെ ഭാഗമായി തേൻ ഉത്സവത്തിന് ജനുവരി ഒമ്പതിന് ഉംസലാൽ സെൻട്രൽ മാർക്കറ്റിൽ തുടക്കമാകും. വ്യാഴാഴ്ച ആരംഭിക്കുന്ന മേള ജനുവരി 18ന് സമാപിക്കും. ദിവസവും രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണിവരെയും, വൈകുന്നേരം നാല് മുതൽ രാത്രി എട്ടു വരെയും സന്ദർശകർക്ക് പ്രവേശനം ഉണ്ടാകും. പ്രാദേശിക കർഷകരെ പിന്തുണക്കുന്നതിനും ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നൽ നൽകിയാണ് പ്രദർശനം. വൈവിധ്യമാർന്ന പ്രാദേശിക തേനുകൾ ഉത്സവത്തിൽ ലഭ്യമാകും.
കഴിഞ്ഞ വർഷം നവംബർ 21ന് തുടങ്ങി ഈ വർഷം ഫെബ്രുവരി19 വരെ നീളുന്ന ഉംസലാൽ വിന്റർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഹണി ഫെസ്റ്റിവലും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.