ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് ഒ നെഗറ്റിവ്, ഒ പോസിറ്റിവ് ഗ്രൂപ് രക്തത്തിന് അടിയന്തര ആവശ്യം. ഈ ഗ്രൂപ്പിലുള്ള രക്തം ഉടൻവേണമെന്ന് എച്ച്.എം.സി അറിയിച്ചു. 'ഖത്തർ, ഞങ്ങളുടെ രക്തത്തിലാണ്' എന്ന കാമ്പയിനിലൂടെ എച്ച്.എം.സി രക്തശേഖരണപരിപാടി നടത്തിവരുകയാണ്. കോവിഡ് സാഹചര്യമായതിനാൽ മുൻകാലങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി ബ്ലഡ്ബാങ്കുകളിൽ മതിയായ അളവിൽ രക്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. താൽപര്യമുള്ളവർ എച്ച്.എം.സിയുടെ ഏറ്റവും അടുത്തുള്ള രക്തദാനകേന്ദ്രത്തിൽ എത്തുകയാണ് വേണ്ടത്.
ഹമദ് ജനറൽ ആശുപത്രിക്കടുത്തുള്ള ബ്ലഡ് ഡോണർ സെൻറർ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും പിന്നീട് വൈകീട് ആറുമുതൽ രാത്രി 12 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ഈ കേന്ദ്രം പ്രവർത്തിക്കില്ല.
സർജിക്കൽ സ്പെഷാലിറ്റി സെൻററിനടുത്ത് ഔട്ട്പേഷ്യൻറ് വിഭാഗത്തിെൻറ എതിർവശത്തായി പുതിയ ബ്ലഡ് ഡോണർ സെൻറർ ഇൗയിടെ തുറന്നിട്ടുണ്ട്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകീട്ട് ആറുമുതൽ രാത്രി 12 വരെ ഇതു പ്രവർത്തിക്കും. വെള്ളിയാഴ്ച ഉണ്ടാകില്ല.
സൂഖ് വാഖിഫ് മൊബൈൽ യൂനിറ്റ് വെള്ളിയാഴ്ച അടക്കം ആഴ്ചയിൽ ഏഴുദിവസവും പ്രവർത്തിക്കും. രാത്രി എട്ടുമുതൽ പുലർച്ച 12 വരെയാണ് പ്രവർത്തനസമയം.
മുശൈരിബ് മൊൈബൽ യൂനിറ്റ് ഞായറാഴ്ച മുതൽ ശനിയാഴ്ച വരെ ആഴ്ചയിൽ എല്ലാദിവസവും ഇതേസമയം പ്രവർത്തിക്കും. http://hamad.qa/qbs എന്ന ലിങ്ക് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.