വി​സ​യി​ലെ പേ​രും വി​വ​ര​ങ്ങ​ളും എ​ളു​പ്പ​ത്തിൽ മാ​റ്റാം

ദോ​ഹ: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഒ​ൺ​ലൈ​ൻ സേ​വ​ന ആ​പ്ലി​ക്കേ​ഷ​നാ​യ മെ​ട്രാ​ഷ് 2ലൂ​ടെ വ്യ​ക്തി​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും വി​സ​യി​ലെ വി​വ​ര​ങ്ങ​ൾ (പാ​സ്‌​പോ​ർ​ട്ട്, പേ​ര്) എ​ന്നി​വ വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും മാ​റ്റാ​മെ​ന്ന് ഖ​ത്ത​ർ ഇ-​ഗ​വ​ൺ​മെ​ന്റ് പോ​ർ​ട്ട​ലാ​യ ഹു​കൂ​മി അ​റി​യി​ച്ചു. ഇ​തി​നാ​യി മെ​ട്രാ​ഷ് 2 ആ​പ്ലി​ക്കേ​ഷ​ൻ ലോ​ഗി​ൻ ചെ​യ്ത ശേ​ഷം ആ​ക്‌​സ​സ് വി​സ എ​ന്ന കോ​ളം ക്ലി​ക്ക് ചെ​യ്യ​ണം. തു​ട​ർ​ന്ന് വി​വ​ര​ങ്ങ​ൾ മാ​റ്റാ​നു​ള്ള മെ​നു​വി​ൽ ക്ലി​ക്ക് ചെ​യ്യു​ക. പി​ന്നീ​ട് വ്യ​ക്തി​ഗ​ത ഇ​ട​പാ​ടോ ക​മ്പ​നി ഇ​ട​പാ​ടോ എ​ന്ന് വ്യ​ക്ത​മാ​ക്കു​ക. ഇ​വി​ടെ വി​സ ന​മ്പ​ർ ന​ൽ​കി അ​ടു​ത്ത പേ​ജി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ഈ ​പേ​ജി​ൽ വി​സ​യി​ലെ വി​വ​ര​ങ്ങ​ൾ (പാ​സ്‌​പോ​ർ​ട്ട്, പേ​ര്) തി​രു​ത്താ​വു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ളു​ടെ കൃ​ത്യ​ത പ​രി​ശോ​ധി​ച്ച് ഉ​റ​പ്പി​ച്ച ശേ​ഷ​മാ​ണ് തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​ത്.

പാ​സ്‌​പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ തി​രു​ത്തു​ന്ന സേ​വ​ന​മാ​ണ് ആ​വ​ശ്യ​മു​ള്ള​തെ​ങ്കി​ൽ അ​തി​ന്റെ പ​ക​ർ​പ്പ് കൂ​ടെ അ​റ്റാ​ച്ച് ചെ​യ്യ​ണം. സേ​വ​നം സൗ​ജ​ന്യ​മാ​ണ്. നി​ല​വി​ൽ മെ​ട്രാ​ഷ് 2 ആ​പ്പി​ലൂ​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 300ല​ധി​കം സേ​വ​ന​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ക​മ്പ​നി​ക​ൾ​ക്കു​മാ​യി ന​ൽ​കു​ന്ന​ത്. നേ​ര​ത്തേ മ​ന്ത്രാ​ല​യ​ത്തി​ലും സ​ർ​ക്കാ​ർ സേ​വ​ന കാ​ര്യാ​ല​യ​ങ്ങ​ളി​ലും നേ​രി​ട്ടെ​ത്തി കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്ത് ചെ​യ്യേ​ണ്ടി​യി​രു​ന്ന നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ഏ​താ​നും ക്ലി​ക്കു​ക​ളി​ലൂ​ടെ ചെ​യ്ത് പൂ​ർ​ത്തി​യാ​ക്കാം.

താ​മ​സാ​നു​മ​തി വേ​ഗ​ത്തി​ൽ പു​തു​ക്കാം

വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മെ​ട്രാ​ഷ് ആ​പ് വ​ഴി താ​മ​സ അ​നു​മ​തി (റെ​ഡി​സ​ന്റ് പെ​ർ​മി​റ്റ്) വേ​ഗ​ത്തി​ൽ പു​തു​ക്കാ​മെ​ന്ന് ഹു​കൂ​മി എ​ക്‌​സി​ലൂ​ടെ അ​റി​യി​ച്ചു. ഇ​തി​ന്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ താ​ഴെ:

  • മെ​ട്രാ​ഷ് 2 ലോ​ഗി​ൻ ചെ​യ്യു​ക.
  • റെ​സി​ഡ​ൻ​സി മെ​നു ക്ലി​ക്ക് ചെ​യ്ത് റെ​സി​ഡ​ൻ​സി പു​തു​ക്കു​ക എ​ന്ന​ത് തെ​ര​ഞ്ഞെ​ടു​ക്കു​ക.
  • ഉ​ദ്ദേ​ശി​ക്കു​ന്ന താ​മ​സാ​നു​മ​തി​യു​ടെ ന​മ്പ​ർ ന​ൽ​കി ‘ചേ​ർ​ക്കു​ക’ എ​ന്ന​തി​ൽ ക്ലി​ക്ക് ചെ​യ്യു​ക.
  • വ്യ​ക്തി​യോ ക​മ്പ​നി​യോ എ​ന്ന് വ്യ​ക്ത​മാ​ക്കു​ക.
  • പു​തു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന താ​മ​സാ​നു​മ​തി​യു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ‘തു​ട​രു​ക’ ക്ലി​ക്ക് ചെ​യ്യ​ണം.
Tags:    
News Summary - Easy to change name and details on visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.