ദേ​ശീ​യ സൈ​ബ​ർ സു​ര​ക്ഷ ഏ​ജ​ൻ​സി ഓ​ഫി​സ്

ഖ​ത്ത​ർ സൈ​ബ​ർ സു​ര​ക്ഷ അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​ന്നു

ദോ​ഹ: ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യും സൈ​ബ​ർ സു​ര​ക്ഷ സം​ബ​ന്ധി​ച്ച അ​വ​ബോ​ധ​വും ല​ക്ഷ്യ​മി​ട്ട് ഖ​ത്ത​ർ ദേ​ശീ​യ സൈ​ബ​ർ സു​ര​ക്ഷ ഏ​ജ​ൻ​സി സൈ​ബ​ർ സു​ര​ക്ഷ അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​ന്നു. ഉ​ദ്ഘാ​ട​നം ഈ ​വ​ർ​ഷം ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ഷ​യ​ത്തി​ൽ അ​റി​വും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ൽ​കും. ലോ​ക​ത്തി​ലെ മി​ക​ച്ച സൈ​ബ​ർ സു​ര​ക്ഷ പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത അ​ക്കാ​ദ​മി​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ​നി​ന്ന് അ​നു​മ​തി ല​ഭ്യ​മാ​യി​ട്ടു​​ണ്ടെ​ന്ന് ദേ​ശീ​യ സൈ​ബ​ർ സു​ര​ക്ഷ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ഹ്ര​സ്വ​കാ​ല -സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​തി​നൊ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​യി ശി​ൽ​പ​ശാ​ല​ക​ളും ച​ർ​ച്ച​ക​ളും ന​ട​ത്തും. സൈ​ബ​ർ സു​ര​ക്ഷ ഓ​പ​റേ​ഷ​ൻ റൂ​മും ഇ​തോ​ട​നു​ബ​ന്ധ​മാ​യി ഉ​ണ്ടാ​കു​മെ​ന്ന് ഏ​ജ​ൻ​സി ത​ല​വ​ൻ എ​ൻ​ജി​നീ​യ​ർ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ അ​ലി അ​ൽ ഫ​റാ​ഇ​ദ് പ​റ​ഞ്ഞു. രാ​ജ്യ​വ്യാ​പ​ക​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മ​റ്റു പ​രി​പാ​ടി​ക​ൾ, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ന​ട​പ​ടി​ക​ൾ എ​ന്നി​വ​ക്ക് നി​ർ​ദി​ഷ്ട അ​ക്കാ​ദ​മി മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത സൃ​ഷ്ടി​ക്കാ​ൻ സ​മൂ​ഹ​ത്തെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തോ​ടൊ​പ്പം സൈ​ബ​ർ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 

Tags:    
News Summary - Qatar establishes Cyber ​​Security Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.