പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ ജി​ബ്രാ​ൾ​ട്ട​ർ​സ് മാ​ഞ്ച​സ്റ്റ​റി​നെ​തി​രെ

അ​ൽ സ​ദ്ദി​ന്റെ മു​ന്നേ​റ്റം

സ്റ്റാർസ് ലീഗ് ഫുട്ബാൾ; പരിശീലന മത്സരത്തിൽ മികച്ച പ്രകടനവുമായി ഖത്തരി ക്ലബുകൾ

ദോ​ഹ: ഖ​ത്ത​ർ ഒ​ന്നാം ഡി​വി​ഷ​ൻ ഫു​ട്ബാ​ൾ ലീ​ഗാ​യ സ്റ്റാ​ർ​സ് ലീ​ഗി​ന് മു​ന്നോ​ടി​യാ​യി യൂ​റോ​പ്പി​ൽ പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ൾ​ക്കി​റ​ങ്ങി​യ ഖ​ത്ത​ർ ക്ല​ബു​ക​ൾ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്നു. സ്പെ​യി​നി​ലെ മ​ലാ​ഗ​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന നി​ല​വി​ലെ സ്റ്റാ​ർ​സ് ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ സ​ദ്ദ് ജി​ബ്രാ​ൾ​ട്ട​ർ​സ് മാ​ഞ്ച​സ്റ്റ​റി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ എ​ട്ടു ഗോ​ളി​നാ​ണ് കീ​ഴ​ട​ക്കി​യ​ത്.

ജൂ​ലൈ ഒ​മ്പ​തി​ന് സ്പെ​യി​നി​ലെ​ത്തി​യ ടീം 29 ​വ​രെ അ​വി​ടെ തു​ട​രും. 19ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഒ​ർ​ലാ​ൻ​ഡോ പൈ​റ​റ്റ്സു​മാ​യും 23ന് ​സ്പാ​നി​ഷ് ക്ല​ബാ​യ യു.​ഡി ലാ​സ് പാ​ൽ​മാ​സു​മാ​യും 28ന് ​​സ്പെ​യി​നി​ലെ യു.​ഡി അ​ൽ​മേ​രി​യ​യു​മാ​യും അ​ൽ സ​ദ്ദി​ന് സൗ​ഹൃ​ദ മ​ത്സ​ര​മു​ണ്ട്. ഖ​ത്ത​രി ക്ല​ബാ​യ അ​ൽ ദു​ഹൈ​ൽ ഹം​ഗേ​റി​യ​ൻ ടീ​മാ​യ കി​സ്‍വ​ർ​ദ എ​ഫ്.​സി​യെ 3-1ന് ​തോ​ൽ​പി​ച്ചു. ഓ​സ്ട്രി​യ​യി​ലാ​ണ് അ​ൽ ദു​ഹൈ​ലി​ന്റെ പ​രി​ശീ​ല​ന ക്യാ​മ്പ്. ആ​ഗ​സ്റ്റ് ഒ​ന്നി​ന് ടീം ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും.

ജൂ​ലൈ 19ന് ​ഓ​സ്ട്രി​യ​യി​ലെ എ​സ്.​കെ സ്റ്റം ​ഗ്രാ​സു​മാ​യും 24ന് ​യു.​എ.​ഇ​യി​ലെ ഇ​ത്തി​ഹാ​ദ് ക​ൽ​ബ​യു​മാ​യും 28ന് ​സൗ​ദി ക്ല​ബാ​യ അ​ൽ ഖ​ലീ​ജു​മാ​യും 31ന് ​സൗ​ദി​യി​ലെ ത​ന്നെ ദ​മാ​ക് എ​ഫ്.​സി​യു​മാ​യും അ​വ​ർ ഏ​റ്റു​മു​ട്ടും. നെ​ത​ർ​ല​ൻ​ഡ്സി​ൽ ക്യാ​മ്പ് ന​ട​ത്തു​ന്ന അ​ൽ അ​ഹ്‍ലി ക്ല​ബ് മൂ​ന്നു സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കും. ജൂ​ലൈ 20ന് ​പി.​എ​സ്.​വി ഐ​ന്തോ​വ​ന്റെ അ​ണ്ട​ർ 23 ടീ​മു​മാ​യാ​ണ് ആ​ദ്യ മ​ത്സ​രം. യു.​എ.​ഇ​യി​ലെ അ​ൽ വാ​സി​ൽ, ബെ​ൽ​ജി​യ​ൻ ടീ​മാ​യ ക്ല​ബ് ലോ​മ​ൽ എ​ന്നി​വ​രു​മാ​യാ​ണ് മ​റ്റു മ​ത്സ​ര​ങ്ങ​ൾ.

ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗി​ൽ ഇ​ത്ത​വ​ണ ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ക​രു​ത്ത​രാ​യ വി​ദേ​ശ​താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടെ ടീ​മി​ലെ​ത്തി​ച്ചും യൂ​റോ​പ്പി​ൽ ക്യാ​മ്പും പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചും മി​ക​ച്ച ത​യാ​റെ​ടു​പ്പാ​ണ് ടീ​മു​ക​ൾ ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Stars League Soccer; Qatari clubs with good performance in practice match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.