ദോഹ: ന്യൂറോ സർജറി വിഭാഗത്തിൽ കഴിഞ്ഞ വർഷം ആയിരത്തിലധികം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ. ന്യൂറോ സർജറി വിഭാഗം സ്ഥാപിതമായതിനു ശേഷം ഇതാദ്യമായാണ് ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കുന്നത്. തലച്ചോറിലെ മുഴകൾ നീക്കം ചെയ്യുന്നതിനായുള്ള 177 ശസ്ത്രക്രിയകൾ, 300ൽ അധികം നട്ടെല്ല് ശസ്ത്രക്രിയകൾ എന്നിവ ഇതിലുൾപ്പെടും. കൂടാതെ സ്േട്രാക്ക്, േട്രാമറ്റിക് െബ്രയിൻ ഇഞ്ചുറി, സെറിേബ്രാവാസ്കുലാർ ഡിസീസ് തുടങ്ങി ന്യൂറോ സർജിക്കൽ വിഭാഗവുമായി ബന്ധപ്പെട്ട നിരവധി ശസ്ത്രക്രിയകളും ഇതിലുൾപ്പെടും. രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് ഉന്നത അന്താരാഷ്ട്ര നിലവാരത്തിലുള്ള ശസ്ത്രക്രിയ സാങ്കേതികവിദ്യകളാണ് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ളത്.
കോർപറേഷന് കീഴിലെ ശസ്ത്രക്രിയ സംവിധാനം കൂടുതൽ വികസിപ്പിക്കുന്നതിെൻറ ഭാഗമായി എല്ലാ വിഭാഗങ്ങളിലും സ്പെഷാലിറ്റികളിലും നൂതന ശസ്ത്രക്രിയ സേവനങ്ങളും സാങ്കേതികവിദ്യകളും എത്തിക്കുന്നതിൽ എച്ച്.എം.സി പ്രതിജ്ഞാബദ്ധമാണെന്നും ചീഫ് മെഡിക്കൽ ഓഫിസറും ശസ്ത്രക്രിയ തലവനുമായ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു. എച്ച്.എം.സിക്ക് കീഴിലുള്ള ന്യൂറോ സർജറി വിഭാഗം കൂടുതൽ വളർച്ചയിലേക്ക് കുതിക്കുകയാണെന്നും സ്വദേശീ സമൂഹത്തിന് ഖത്തറിൽതന്നെ ഗുണമേന്മയുള്ള ചികിത്സയുടെ കാര്യത്തിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇതു സഹായിച്ചെന്നും മേധാവി ഡോ. സിറാജുദ്ദീൻ ബെൽഖൈർ പറഞ്ഞു.
നിരവധി സങ്കീർണ ശസ്ത്രക്രിയകളാണ് ഇവിടെ വിജയകരമായി പൂർത്തിയാക്കിയത്. പല ശസ്ത്രക്രിയകളും ഖത്തറിൽ ആദ്യമായാണ് നടത്തുന്നത്. അബോധാവസ്ഥയിലല്ലാതെ പത്തിലധികം െബ്രയിൻ ട്യൂമർ ശസ്ത്രക്രിയകൾ ഇതിലുൾപ്പെടും- ഡോ. ബെൽഖൈർ പറഞ്ഞു. അഞ്ച് സീനിയർ കൺസൾട്ടൻറുമാർ, മൂന്ന് കൺസൾട്ടൻറുമാർ, ഒമ്പത് സ്പെഷലിസ്റ്റുമാർ എന്നിവരുൾപ്പെടുന്ന വിദഗ്ധ മെഡിക്കൽ സംഘമാണ് ന്യൂറോ സർജറി വിഭാഗത്തിലുള്ളത്. ജോയൻറ് കമീഷൻ ഇൻറർനാഷനൽ (ജെ.സി.ഐ) അംഗീകാരം, അക്രഡിറ്റേഷൻ കൗൺസിൽ ഓഫ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ-ഇൻറർനാഷനൽ അംഗീകാരം എന്നിവ ന്യൂറോ സർജറി വിഭാഗത്തെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കക്ക് പുറത്ത് ന്യൂറോ സർജറി റെസിഡൻസി േപ്രാഗ്രാമിന് അക്രഡിറ്റേഷൻ കൗൺസിൽ ഓഫ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ-ഇൻറർനാഷനൽ അംഗീകാരം ലഭിച്ച രണ്ടാമത്തെ േപ്രാഗ്രാം കൂടിയാണ് എച്ച്.എം.സിക്ക് കീഴിലുള്ള റെഡിസൻസി േപ്രാഗ്രാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.