ദോഹ: അന്താരാഷ്ട്ര വയോജന ദിനാചരണവുമായി ബന്ധപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷൻ വയോജനങ്ങളുെട ആരോഗ്യപരിരക്ഷ സംബന്ധിച്ച പ്രത്യേക വെബ്സൈറ്റ് പുറത്തിറക്കി. hamad.qa എന്ന എച്ച്.എം.സിയുടെ വെബ് സൈറ്റിലൂടെ സന്ദർശിക്കാവുന്ന മൈക്രോസൈറ്റാണ് പുതുതായി തുറന്നിരിക്കുന്നത്. വയോജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പങ്കുെവക്കുകയാണ് ലക്ഷ്യം.
വിദഗ്ധരുടെ കുറിപ്പുകളും സൈറ്റിലുണ്ടാകും. വയോജനങ്ങൾ രാജ്യത്തിെൻറ സമ്പത്താണെന്നും ആരോഗ്യകരമായ പ്രായമാകലാണ് ലക്ഷ്യമിടുന്നതെന്നും റുമൈല ഹോസ്പിറ്റൽ, ഖത്തർ റീ ഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു. ദേശീയ ആരോഗ്യനയം വയോജനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പ്രത്യേക ശ്രദ്ധനൽകിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്തിൽ 65 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവർ 2019ൽ 703 മില്യനാണ്. 2050ൽ ഇത് 1.5 ബില്യൺ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒക്ടോബർ ഒന്നിനാണ് ലോക വയോജനദിനമായി ആചരിക്കുന്നത്. ഈ ദിനാചരണത്തിെൻറ മുപ്പതാമത് വാർഷികം കൂടിയാണ് ഇത്തവണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.