ദോഹ : സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയും (സി.ഐ.സി) ഹമദ് ഹാർട്ട് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് സൗജന്യ ആരോഗ്യ ബോധവത്കരണ-ഹൃദയ പരിശോധന മെഡിക്കൽ ക്യാമ്പ് ഹമദ് ഹാർട്ട് ഹോസ്പിറ്റലിൽ നടന്നു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത നിരവധി പേർ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ക്യാമ്പിൽ ഹാർട്ട് ഹോസ്പിറ്റലിലെ ആറ് ഹൃദ്രോഗ വിദഗ്ധരുടെ സേവനം ലഭ്യമായിരുന്നു. ജനറൽ ചെക്കപ്പിന് പുറമെ ഇ.സി.ജി, എക്കോ തുടങ്ങിയ പരിശോധനകളും ക്യാമ്പിനോടനുബന്ധിച്ചു നടന്നു. ആവശ്യമായ രോഗികൾക്ക് ഹാർട്ട് ഹോസ്പിറ്റലിൽ തുടർ പരിശോധനക്കുള്ള സൗകര്യവും ലഭ്യമാക്കും.
എച്ച്.എം.സി.ഹാർട്ട് ഹോസ്പിറ്റൽ കാർഡിയോ തൊറാസിക് ഡിപ്പാർട്മെന്റ് ചെയർമാൻ ഡോ. അബ്ദുൽ വാഹിദ് അൽ മുല്ല ഉദ്ഘാടനം നിർവഹിച്ചു. ഹാർട്ട് ഹോസ്പിറ്റൽ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ലമ സുഹ്ദി അബു ഖലീൽ.
നഴ്സിങ് ഡയറക്ടർ റൊണാൽ പറ്റിനിയോ, പ്രോഗ്രാം സ്പെഷലിസ്റ്റ് ഫിദ അഹ്മദ്, റഗ്ദ ഹമദ്, ഡോക്ടർമാരായ സ്മിത അനിൽ കുമാർ, ശാഹുൽ ഹമീദ് അഹ്മദ് ഖാൻ, ജാസിം സാഹീൻ ഷാ, യൂനുസ് കുഞ്ഞു ബദറുദ്ദീൻ, അൻവർ ചോയിമഠത്തിൽ, പ്രിജിത് പി. ദാമോദരൻ, ഫസലു റഹ്മാൻ കീലത്ത് എന്നിവരും പങ്കെടുത്തു.
ചടങ്ങിൽ എച്ച്.എം.സി.ഹാർട്ട് ഹോസ്പിറ്റലിന്റെ ഉപഹാരം ഡോ. അബ്ദുൽ വാഹിദ് അൽ മുല്ലയിൽ നിന്ന് സി.ഐ.സി. വൈസ് പ്രസിഡന്റ് ഹബീബ്റഹ്മാൻ കീഴിശേരി ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, പി.ആർ ഹെഡ് നൗഫൽ പാലേരി, സെൻട്രൽ അഡ്വൈസറി കൗൺസിൽ അംഗം സുധീർ ടി.കെ. മെഡിക്കൽ ക്യാമ്പ് കൺവീനർ അബ്ദുൽ ജലീൽ എം.എം എന്നിവർ സന്നിഹിതരായിരുന്നു.
ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി നടന്ന ക്ലാസുകൾക്ക് സ്മിത അനിൽ കുമാർ, ജിജി മാത്യു നേതൃത്വം നൽകി. രോഗികളുടെ സംശയങ്ങൾക്ക് ഡോക്ടർമാരുടെ പാനൽ മറുപടി നൽകി. റഗ്ദ ഹമദ് സ്വാഗതവും, നൗഫൽ പാലേരി നന്ദിയും പ്രകാശിപ്പിച്ചു.
സിദ്ദീഖ് വേങ്ങര, താഹിർ ടി.കെ, അഷ്റഫ് മീരാൻ, അലി കണ്ടനാത്ത്, സിറാജ് അഹ്മദ്, നസീഹ ബിലാൽ, അമീന ടി.കെ, മുഹമ്മദ് റഫീഖ്, മുഹമ്മദ് സലീം, ഹാരിസ് എൻ.പി, താജുദ്ദീൻ, സലിം ഇസ്മായിൽ, അമീൻ അർഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.