ദോഹ: ആലപ്പുഴ ഹരിപ്പാട് വെട്ടുവേണി സ്വദേശി ഭാസി ഭവനിൽ ഭാസി മാധവൻ (58) ഹൃദയാഘാതം മൂലം ഖത്തറിൽ നിര്യാതനായി. 20 വർഷത്തോളമായി ഖത്തർ പ്രവാസിയാണ്. രണ്ടു വർഷമായി അൽഖോറിലെ റിലയൻറ് ഗ്രൂപ്പിൽ ഹെവി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: മാധവൻ. അമ്മ: ശാന്ത. ഭാര്യ: സുധാമണി. മകൻ: ഭരത് സൂര്യ. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ സഹായത്തോടെ നടപടി പൂർത്തീകരിച്ച് മൃതദേഹം തിങ്കളാഴ്ച വൈകുന്നേരത്തെ ഖത്തർ എയർവേയ്സ് കൊച്ചി വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.