ദോഹ: അവയവമാറ്റ ശസ്ത്രക്രിയയിൽ മേഖലയിലെ തന്നെ മുൻനിര കേന്ദ്രമായ ഹമദ് മെഡിക്കൽ കോർപറേഷനിലെ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ േപ്രാഗ്രാമിന് കീഴിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ഉടൻ. അവയവമാറ്റ ശസ്ത്രക്രിയയിൽ മധ്യേഷ്യയിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നായി ഇതിനകം ഹമദ് മെഡിക്കൽ കോർപറേഷൻ പേരെടുത്തിട്ടുണ്ട്. അവയവം മാറ്റിവെക്കൽ രംഗത്തെ വിദഗ്ധരും പരിചയസമ്പന്നരായ സർജൻമാരും നഴ്സുമാരും സാമൂഹിക പ്രവർത്തകരും ഡയറ്റീഷ്യൻസുമടങ്ങുന്ന വലിയ സംഘമാണ് എച്ച്.എം.സിയുടെ ശസ്ത്രക്രിയ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.
1986ലാണ് ഖത്തറിൽ അവയവം മാറ്റിവെക്കുന്ന ശസ്ത്രക്രിയകൾക്ക് തുടക്കം കുറിക്കുന്നത്. ഇതിന് ശേഷം ഓരോ വർഷവും നാൽപതോളം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടന്നു. ഖത്തറിെൻറ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ േപ്രാഗ്രാമിലൂടെ വൃക്ക, കരൾ തുടങ്ങിയവയാണ് പ്രധാനമായും മാറ്റിവെച്ചിരുന്നത്. ഈയടുത്ത് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായി ഹമദ് മെഡിക്കൽ കോർപറേഷനിൽ നടന്നു. എച്ച്.എം.സി ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ േപ്രാഗ്രാമിെൻറ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണായക നാഴികക്കല്ലായി ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
2019ലാണ് ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ േപ്രാഗ്രാമിന് കീഴിൽ ഹൃദയം, ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പ്രത്യേക കർമസേന രൂപവത്കരിക്കപ്പെട്ടതും പ്രവർത്തനങ്ങൾ ആരംഭിച്ചതും. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രസിദ്ധനായ തകാഹിരോ ഒതോയാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ഇതിൽ രാജ്യത്തെ ആദ്യ ശാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഈയടുത്ത് വിജയകരമായി പൂർത്തിയാക്കിയത്.
ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ഉടൻ ആരംഭിക്കുമെന്നും തയാറെടുപ്പുകൾ ആരംഭിച്ചതായും മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയയാണ് ഹൃദയം മാറ്റിവെക്കുന്ന പ്രക്രിയയെന്നും മെഡിക്കൽ രംഗത്തെയും ട്രാൻസ്പ്ലാേൻറഷൻ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും പൂർണ സഹകരണത്തോടെ മാത്രമേ ഇത് നിർവഹിക്കാൻ സാധിക്കുകയുള്ളൂവെന്നും ഡോ. മസ്ലമാനി പറഞ്ഞു.
മതമോ ദേശമോ വംശമോ നോക്കാതെ എല്ലാവർക്കും തുല്യവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് എച്ച്.എം.സി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി വ്യക്തമാക്കി. അവയവദാനത്തിലൂടെയും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകളിലൂടെയും വർഷങ്ങളായുണ്ടാക്കിയെടുത്ത പ്രവർത്തന ഫലമാണ് ഹമദ് മെഡിക്കൽ കോർപറേഷൻ ഇപ്പോൾ കൊയ്തുകൊണ്ടിരിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയയിൽ മേഖലയിലെ തന്നെ സമഗ്രമായ കേന്ദ്രമായി എച്ച്.എം.സി മാറിക്കൊണ്ടിരിക്കുകയാണ്.
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടി വിജയകരമായി പൂർത്തിയാകുന്നതോടെ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ഖത്തർ ലോകത്തിലെ പ്രധാന കേന്ദ്രമായി അറിയപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1986ൽ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ േപ്രാഗ്രാം ആരംഭിച്ചത് മുതൽ അവയവദാനത്തിനായി സന്നദ്ധരായവരുടെ എണ്ണം നാലുലക്ഷം കവിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.