ദോഹ: ദീർഘകാല സേവനത്തിനുള്ള ഇന്ത്യൻ ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) അവാർഡ് മുഹമ്മദ് ഹബീബുന്നബിക്ക്. ദോഹയിലെ പ്രമുഖ പൊതുപ്രവർത്തകനാണ് ഇദ്ദേഹം. ഐ.സി.ബി.എഫ് സ്ഥാപകാംഗവും മുൻപ്രസിഡൻറുമായ ഹസൻ ചൊഗുളേയിൽ നിന്ന് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.
പ്രസിഡൻറ് പി.എൻ. ബാബുരാജൻ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഐ.സി.ബി.എഫിെൻറ മുൻ വൈസ്പ്രസിഡൻറ്, ഇന്ത്യൻ കൾചറൽ സെൻറർ മുൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ഹബീബുന്നബി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ സ്പോർട്സ് സെൻറർ ജനറൽ സെക്രട്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.