ദോഹ: എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കൾചറൽ സെന്റർ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഐ.സി.സിയുടെ ബുധനാഴ്ച ഫെസ്റ്റിന്റെ അധ്യാപകദിനമാക്കി മാറ്റിയായിരുന്നു ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂൾ അധ്യാപകർക്ക് ആദരമർപ്പിച്ച ചടങ്ങ് സംഘടിപ്പിച്ചത്.
സ്കൂൾ അധ്യാപകരുടേത് ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഇന്ത്യൻ അംബാസഡർ വിപുൽ, ഫസ്റ്റ് സെക്രട്ടറി സചിൻ ശങ്ക്പാൽ എന്നിവർ പങ്കെടുക്കുന്നു. ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യാപകരുടെ സേവനങ്ങൾക്ക് അഭിനന്ദനം അറിയിച്ചു. മുൻരാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ വിവിധ മേഖലകളിലെ സേവനങ്ങളെ പരാമർശിച്ചുകൊണ്ട് ഡോ. വിപുൽ അധ്യാപകദിന സന്ദേശം നൽകി.
വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, സുമ ഗൗഡ, ശാന്തനു ദേശ്പാണ്ഡേ എന്നിവർ സംസാരിച്ചു. വിവിധ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.