ദോഹ: ചെറിയ പെരുന്നാളിനെ വരവേറ്റ് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ആഘോഷമായി ഇന്ത്യൻ കൾചറൽ സെൻറർ (ഐ.സി.സി) നേതൃത്വത്തിൽ ഈദ് ബസാറും മെഹന്ദി നൈറ്റും സംഘടിപ്പിച്ചു.
പെരുന്നാൾ പിറ്റേന്ന് ഐ.സി.സി അശോക ഹാൾ പരിസരത്തായിരുന്നു വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഗാർഹിക ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയുമായി ഈദ് ബസാർ ഒരുക്കിയത്. 55ഓളം സ്റ്റാളുകൾ സജ്ജമാക്കിയിരുന്നു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പത്മ കാരി ഉദ്ഘാടനം ചെയ്തു. ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് എ.പി. മണികണ്ഠൻ സംസാരിച്ചു. ഭാരവാഹികളായ ഗാർഗി വൈദ്യ, സുബ്രഹ്മണ്യ ഹെബ്ബഗേലു, സുമ മഹേഷ് ഗൗഡ എന്നിവർ നേതൃത്വം നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി സമൂഹങ്ങളും വിവിധ രാജ്യക്കാരും ഈദ് ബസാർ സന്ദർശിച്ചു. ദിവസം മുഴുവൻ നീണ്ടുനിന്ന പരിപാടിയിൽ 3000ത്തോളം പേർ എത്തിയതായി ഐ.സി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.