സ്വകാര്യ ആശുപത്രികളില്‍ കോവിഡ്​ ടെസ്​റ്റിന്​ 300 റിയാൽ മതി

ദോഹ: ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കോവിഡ്​ ടെസ്​റ്റിന്​ 300 റിയാൽ മതി. യാത്രാആവശ്യങ്ങളടക്കമുള്ളവക്ക്​ കോവിഡ്​ ടെസ്​റ്റ്​ നടത്താനുള്ള ഫീസ്​ നിരക്ക് 300 റിയാലായി ഏകീകരിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 8ന്​ വ്യാഴാഴ്​ച മുതല്‍ ഈ നിരക്ക് നിലവില്‍ വരും. ഖത്തറിൽ കോവിഡ്​ രോഗികൾ കൂടിവരുന്ന പശ്​ചാത്തലത്തിൽ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ യാത്രാആവശ്യങ്ങൾക്കുള്ള കോവിഡ്​ പരിശോധന നിർത്തലാക്കിയിരുന്നു. കോവിഡ്​ രോഗലക്ഷണമുള്ളവർക്ക്​ മാത്രമേ നിലവിൽ ഇവിടെ നിന്ന്​ ടെസ്​റ്റ്​ നടത്തുന്നുള്ളൂ.

റെഡ്​ക്രസൻറിൻെറ ആശുപത്രികളിൽ നൽകുന്ന സൗജന്യകോവിഡ്​ പരിശോധനയും തൽക്കാലം നിർത്താൻ ആ​േലാചനയുണ്ട്​. യാത്രാആവശ്യങ്ങൾക്കുള്ള ടെസ്​റ്റിന്​ സ്വകാര്യആശുപത്രികളിൽ പോകാനാണ്​ നിർദേശിക്കുന്നത്​. എന്നാൽ സ്വകാര്യആശുപത്രികളിൽ 500 റിയാൽ വരെയാണ്​ ഫീസ്​ ഈടാക്കിയിരുന്നത്​. ഈ തുകയാണ്​ ഇപ്പോൾ 300 റിയാൽ ആക്കി കുറച്ചിരിക്കുന്നത്​. ഖത്തർ അടക്കമുള്ള ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകാൻ നിലവിൽ മുൻകൂർ കോവിഡ്​ പരിശോധന നിർബന്ധമാണ്​. രാജ്യത്തെ 32 സ്വകാര്യആശുപത്രികൾക്ക്​ കോവിഡ്​ പരിശോധന നടത്താനുള്ള അംഗീകാരമുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.