ദോഹ: ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കോവിഡ് ടെസ്റ്റിന് 300 റിയാൽ മതി. യാത്രാആവശ്യങ്ങളടക്കമുള്ളവക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള ഫീസ് നിരക്ക് 300 റിയാലായി ഏകീകരിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 8 വ്യാഴാഴ്ച മുതല്‍ ഈ നിരക്ക് നിലവില്‍ വരും. ഖത്തറിൽ കോവിഡ് രോഗികൾ കൂടിവരുന്ന പശ്ചാത്തലത്തിൽ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ യാത്രാആവശ്യങ്ങൾക്കുള്ള കോവിഡ് പരിശോധന നിർത്തലാക്കിയിരുന്നു.
കോവിഡ് രോഗലക്ഷണമുള്ളവർക്ക് മാത്രമേ നിലവിൽ ഇവിടെ നിന്ന് ടെസ്റ്റ് നടത്തുന്നുള്ളൂ. റെഡ്ക്രസൻറിൻെറ ആശുപത്രികളിൽ നൽകുന്ന സൗജന്യകോവിഡ് പരിശോധനയും തൽക്കാലം നിർത്താൻ ആേലാചനയുണ്ട്. യാത്രാആവശ്യങ്ങൾക്കുള്ള ടെസ്റ്റിന് സ്വകാര്യആശുപത്രികളിൽ പോകാനാണ് നിർദേശിക്കുന്നത്.
എന്നാൽ സ്വകാര്യആശുപത്രികളിൽ 500 റിയാൽ വരെയാണ് ഫീസ് ഈടാക്കിയിരുന്നത്. ഈ തുകയാണ് ഇപ്പോൾ 300 റിയാൽ ആക്കി കുറച്ചിരിക്കുന്നത്. ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകാൻ നിലവിൽ മുൻകൂർ കോവിഡ് പരിശോധന നിർബന്ധമാണ്. രാജ്യത്തെ 32 സ്വകാര്യആശുപത്രികൾക്ക് കോവിഡ് പരിശോധന നടത്താനുള്ള അംഗീകാരമുണ്ട്.
ഖത്തറിൽ കോവിഡ് പരിശോധനയുള്ള സ്വകാര്യആശുപത്രികൾ
അൽ ഇമാദി ആശുപത്രി, തുർക്കിഷ് ആശുപത്രി, ദോഹ ക്ലിനിക്ക് ആശുപത്രി, അൽ അഹ്ലി ആശുപത്രി, ക്യൂൻ ആശുപത്രി, ഡോ. മൂപ്പൻസ് ആസ്റ്റർ ആശുപത്രി, മഗ്രിബി സെൻറർ ഫോർ ഐ–ഇഎൻടി–ഡെൻറൽ, എലൈറ്റ് മെഡിക്കൽ സെൻറർ, വെസ്റ്റ്ബേ മെഡികെയർ, സിറിയൻ അമേരിക്കൻ മെഡിക്കൽ സെൻറർ, ഫ്യൂച്ചർ മെഡിക്കൽ സെൻറർ, ഡോ ഖാലിദ് അൽ ശൈഖ് അലിസ് മെഡിക്കൽ സെൻറർ, അൽ ജുഫൈരി ഡയഗ്നോസിസ് ആൻഡ് ട്രീറ്റ്മെൻറ്, അൽ അഹ്മദാനി മെഡിക്കൽ സെൻറർ, ഇമാറ ഹെൽത്ത് കെയർ, കിംസ് ഖത്തർ മെഡിക്കൽ സെൻറർ, അലീവിയ മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ പ്ലസ് അൽ മുൻതസ, അൽ ജമീൽ മെഡിക്കൽ സെൻറർ, അറ്റ്ലസ് മെഡിക്കൽ സെൻറർ, അൽ തഹ്രീർ മെഡിക്കൽസെൻറർ, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ അൽഖോർ, അൽ ഖയ്യാലി മെഡിക്കൽ സെൻറർ, അബീർ മെഡിക്കൽ സെൻറർ, അൽ ഇസ്റാ പോളി ക്ലിനിക്ക്, വാല്യൂ മെഡിക്കൽ കോംപ്ലക്സ്, ഏഷ്യൻ മെഡിക്കൽ സെൻറർ എൽ എൽ സി, ഡോ മാഹിർ അബ്ബാസ് പോളി ക്ലിനിക്ക്, സിദ്റ മെഡിസിൻ.ഇൗ കേന്ദ്രങ്ങൾ സാമ്പിളുകൾ ശേഖരിച്ച് ഹമദ് ലബോറട്ടറികളിലേക്ക് അയക്കുകയാണ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.