ദോഹ: പൊള്ളുന്ന ചൂടിന് ആശ്വാസമായി മണ്ണിനെ തണുപ്പിക്കാൻ വരും ദിവസങ്ങളിൽ മഴയെത്തുമെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം പ്രവചനം. ഖത്തറിന്റെ ആകാശത്ത് പലയിടങ്ങളിലായി മേഘങ്ങൾ രൂപപ്പെട്ടുവെന്നും ഞായറാഴ്ച പകലോ മറ്റോ ആയി ചിലയിടങ്ങളിൽ മഴപെയ്യാനിടയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. പകൽ രാജ്യത്തിന്റെ മധ്യ വടക്കൻ പ്രദേശങ്ങളിലും ചില തെക്കൻ പ്രദേശങ്ങളിലും മഴപെയ്തേക്കുമെന്നാണ് പ്രവചനം. അതേസമയം, വരും ദിവസങ്ങളിൽ ചൂട് കുറയാനിടയില്ലെന്നും വ്യക്തമാക്കി.
ജൂൺ പകുതിയോടെ തുടങ്ങിയ ശക്തമായ ചൂട് ജൂലൈ അവസാനത്തിലും ഉച്ചിയിലെത്തിനിൽക്കുകയാണ്. നിലവിൽ 42 മുതൽ 44 ഡിഗ്രിവരെയാണ് ഉയർന്ന താപനില. ഒപ്പം ഹ്യുമിഡിറ്റിയും ശക്തമാണ്. ചൂട് കൂടിയ സാഹചര്യത്തിൽ നിർജലീകരണം ഒഴിവാക്കാൻ പരമാവധി വെള്ളം കുടിക്കണമെന്നും നേരിട്ട് വെയിൽ ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയവും ആരോഗ്യവിദഗ്ധരും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.