ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പുതിയ ഓഫിസ് ദോഹ തുമാമയിലെ ഐ.ഐ.സി.സി കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഐ.ബി.പി.സി അഡ്വൈസറി ബോർഡ് ചെയർമാനും നോർക്ക റൂട്സ് ഡയറക്ടറുമായ ജെ.കെ. മേനോൻ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ജനാധിപത്യ ആശയങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന ഇൻകാസ് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ നിറസാന്നിധ്യമാണെന്നും അതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ പുതിയ നേതൃത്വത്തിന് സാധിക്കട്ടെ എന്നും ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു നടത്തിയ പ്രസംഗത്തിൽ ജെ.കെ. മേനോൻ പറഞ്ഞു.
ഐ.ഐ.സി.സി കാഞ്ചാണി ഹാളിൽ നടന്ന ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഖത്തറിലെ എല്ലാ ഇൻകാസ് പ്രവർത്തകരുടെയും പ്രവാസികളുടെയും ആശാ കേന്ദ്രമായി ഇൻകാസ് ഓഫിസ് പ്രവർത്തിക്കുമെന്ന് ഹൈദർ ചുങ്കത്തറ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ സന്ദേശം ജിഷ ജോർജും അഡ്വ. മഞ്ജുഷ ശ്രീജിത്തും വായിച്ചു. രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ എന്നിവർ വിഡിയോ സന്ദേശവും നൽകി. ഖത്തർ ഇൻകാസ് മുൻ പ്രസിഡന്റ് ജോപ്പച്ചൻ തെക്കേ കൂറ്റ്, എ.പി. മണികണ്ഠൻ, കെ.വി. ബോബൻ, പ്രദീപ് പിള്ള എന്നിവർ സംസാരിച്ചു. ബഷീർ തുവാരിക്കൽ സ്വാഗതവും ഈപ്പൻ തോമസ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഇൻകാസ് കലാകാരന്മാരുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.