ദോഹ: ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി ‘ഇൻസ്പെയർ’ പ്രവർത്തകസംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഖത്തറിൽ എത്തിയ അഡ്വ. കെ. പ്രവീൺകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. 2024ൽ നടക്കാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ പ്രവാസി വോട്ട് ചേർക്കുന്നതടക്കമുള്ള കാര്യങ്ങൾ പ്രവർത്തകസംഗമം വിശദമായി ചർച്ച ചെയ്തു. പരിപാടി അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് വിപിൻ പി.കെ മേപ്പയൂർ അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി അഷ്റഫ് വടകരയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഡി.സി.സി പ്രസിഡന്റിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ട്രഷറർ ഹരീഷ്കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.