ദോഹ: സിറിയയിലും തുർക്കിയയിലും ഭൂകമ്പത്തിൽ എല്ലാം തകർന്ന് ദുരിതമനുഭവിക്കുന്ന ലക്ഷങ്ങളുടെ കണ്ണീരൊപ്പാൻ ഖത്തറിലെ പ്രവാസിസമൂഹത്തിന്റെ സഹായം തേടി ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി.
വീടുകളിലും മറ്റുമുള്ള കാലാവധി തീരാത്ത മരുന്നുകൾ ശേഖരിച്ച് ഭൂകമ്പബാധിത മേഖലകളിലേക്ക് എത്തിക്കാനാണ് കേരള ഫാർമസിസ്റ്റ് ഫോറവുമായി സഹകരിച്ച് ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി സഹായഹസ്തവുമായി രംഗത്തിറങ്ങിയത്. ഉപയോഗിക്കാത്തതും കാലാവധിയുള്ളതുമായ മരുന്നുകൾ കൈവശമുണ്ടെങ്കിൽ സ്ഥലത്തെത്തി ശേഖരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
70545495, 55670234, 55628652 നമ്പറുകളിൽ വിളിച്ച് അറിയിക്കാം. ‘ഇൻകാസ് കെയർ’ പദ്ധതിയുടെ ഭാഗമായാണ് മെഡിസിൻ ചലഞ്ചുമായി പ്രവർത്തകർ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.